News n Views

രാജ്യം കണ്ട വലിയ ബലാത്സംഗി നെഹ്‌റു, അഴിമതിയും ബലാത്സംഗവും രാജ്യത്തിന് സമ്മാനിച്ചത് ഈ കുടുംബം; അധിക്ഷേപവുമായി സാധ്വി പ്രാചി 

THE CUE

ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹറുവാണ് രാജ്യം കണ്ട വലിയ ബലാത്സംഗിയെന്ന അധിക്ഷേപ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ഭഗവാന്‍ രാമന്റേയും കൃഷ്ണന്റെയും നാടാണ് ഇന്ത്യ. ആ സംസ്‌കാരം തകര്‍ത്തയാളാണ് നെഹ്‌റു. ബലാത്സംഗം, ഭീകരവാദം, നക്‌സലിസം, അഴിമതി എന്നിവയെല്ലാം നെഹ്‌റു കുടുംബത്തിന്റെ സംഭാവനയാണെന്നും സാധ്വി ആക്ഷേപിച്ചു.

ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന സാധ്വിയില്‍ നിന്നുണ്ടായത്. ഹൈദരാബാദില്‍ യുവഡോക്ടര്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതും ഉന്നാവോയില്‍ ഇരയെ പ്രതികള്‍ തീക്കൊളുത്തിയതും അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.

ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയിരിക്കുകയാണ്. സ്ത്രീകളെ സംരക്ഷിക്കാന്‍ എന്തുകൊണ്ട് ഇന്ത്യക്ക് സാധിക്കുന്നില്ലെന്നാണ് ലോകരാജ്യങ്ങള്‍ ചോദിക്കുന്നതെന്നും വയനാട് സന്ദര്‍ശനത്തിനിടെ ഒരു പൊതു പരിപാടിയില്‍ രാഹുല്‍ വിമര്‍ശനമുന്നയിച്ചു. ബിജെപി എംഎല്‍എ ഒരു ബലാത്സംഗ കേസില്‍ പ്രതിയായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുവാക്കുപോലും ഉരിയാടാനില്ലെന്നും രാഹുല്‍ പരാമര്‍ശിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT