News n Views

പുഴുങ്ങിയ രണ്ട് മുട്ടയ്ക്ക് 1700 രൂപ ; കഴുത്തറപ്പന്‍ ബില്ലിട്ട് ഹോട്ടല്‍,’സ്വര്‍ണ്ണമുള്ളതോ’യെന്ന് ചോദ്യം  

THE CUE

പുഴുങ്ങിയ രണ്ട് മുട്ടകള്‍ക്ക് 1700 രൂപ ഈടാക്കി ഹോട്ടല്‍. മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലാണ് കഴുത്തറപ്പന്‍ ബില്ലിട്ടത്. കാര്‍ത്തിക് ധര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് തനിക്ക് നേരിട്ട ദുരനുഭവം ബില്‍ സഹിതം ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതോടെ ഹോട്ടലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. രണ്ട് പഴത്തിന് നികുതിയടക്കം 442 രൂപയുടെ ബില്ലിട്ട ചണ്ഡീഗഡിലെ ജെഡബ്ല്യു മാരിയട്ടിനെതിരെ ഇക്കഴിഞ്ഞയിടെ നടന്‍ രാഹുല്‍ ബോസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഹോട്ടലിന് അധികൃതര്‍ 25,000 രൂപ പിഴയിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിന്റെയും വെട്ടിപ്പ് പുറത്തായിരിക്കുന്നത്. രാഹുല്‍ ബോസിനെ ടാഗ് ചെയ്താണ് കാര്‍ത്തിക്കിന്റെ ട്വീറ്റ്. മുട്ടയില്‍ സ്വര്‍ണ്ണമുണ്ടായിരുന്നോയെന്നാണ് ട്വിറ്ററില്‍ ഉയരുന്ന ചോദ്യം.സമ്പന്നകുടുംബത്തിലെ കോഴിയുടെ മുട്ടയായിരിക്കുമെന്ന് ഹോട്ടലിനെ ട്രോളിയും ചിലര്‍ രംഗത്തെത്തി. ഈ പണത്തിന് നാല് സീസണില്‍ പ്രഭാതഭക്ഷണം കഴിക്കാമെന്നാണ് മറ്റൊരാള്‍ ഹോട്ടലിനെ പരിഹസിച്ചത്. ജെഡബ്ല്യു മാരിയട്ടില്‍ നിന്ന് രാഹുല്‍ ബോസ് വാങ്ങിയ പഴത്തിന് അമിത വില ഈടാക്കുകയും 18 % ജിഎസ്ടി ചുമത്തുകയുമായിരുന്നു.

എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള രാഹുലിന്റെ പോസ്റ്റ് വൈറലായതോടെ സംഭവം വിവാദമാവുകയും ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. ഒഴിവാക്കപ്പെട്ട ഉല്‍പ്പന്നത്തില്‍ നികുതി ചുമത്തുന്നതിനെതിരെയുള്ള സിജിഎസ്ടി നിയമത്തിലെ 11 ാം വകുപ്പ് പ്രകാരമാണ് പിഴയിട്ടത്. ഒരു സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ഹോട്ടലില്‍ താമസിക്കുമ്പോഴാണ് രാഹുല്‍ ബോസിന് മോശം അനുഭവം നേരിട്ടത്.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT