News n Views

ഓണ്‍ലൈന്‍ തട്ടിപ്പില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിനും രക്ഷയില്ല; ഒറ്റയടിക്ക് നഷ്ടമായത് ഒരു ലക്ഷം 

THE CUE

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. സുഹൃത്തിന്റെ ഇ മെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പുകാര്‍ ലോധയുടെ പണം കവര്‍ന്നത്. സംഭവത്തെക്കുറിച്ച് അദ്ദേഹം ഡല്‍ഹി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ. താന്‍ സുഹൃത്തായ ജസ്റ്റിസ് ബിപി സിങ്ങുമായി നിരന്തരം ഇമെയിലിലൂടെ ആശയവിനിമയം നടത്താറുണ്ട്. ഏപ്രില്‍ 19 ന് സിങ്ങിന്റെ ഇ മെയിലില്‍ നിന്ന് തനിക്കൊരു സന്ദേശം ലഭിച്ചു. ഒരു ലക്ഷം രൂപയുടെ അടിയന്തര ആവശ്യമുണ്ടെന്ന് പരാമര്‍ശിച്ചായിരുന്നു ഇ മെയില്‍.

കസിന്‍ ബ്രദറിന്റെ ചികിത്സയ്ക്കായി എത്രയും വേഗം പണം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ഫോണില്‍ ലഭ്യമല്ലാത്തതുകൊണ്ടാണ് മെയില്‍ അയയ്ക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. ചികിത്സാവശ്യമായതിനാല്‍ താന്‍ മറ്റൊന്നും ആലോചിക്കാതെ ആ സന്ദേശത്തിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് ഗഡുക്കളായി ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം, ഇ മെയിലിന്റെ നിയന്ത്രണം തിരികെ ലഭിച്ചപ്പോള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന്, ബി പി സിങ് അറിയിച്ചു.

അപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുന്നത്. വന്ന മെയിലിലെ അക്കൗണ്ട് നമ്പറിലേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായി സിങ്ങിനോട് വെളിപ്പെടുത്തി. ഇതോടെ ബി പി സിങ്ങിന്റെ നിര്‍ദേശ പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലോധ പറയുന്നു. ശനിയാഴ്ച അദ്ദേഹം ഡല്‍ഹി പൊലീസിനെ സമീപിച്ച് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

പാചകവാതക പ്രതിസന്ധി സിനിമാ ഷൂട്ടിങ്ങുകളെ ബാധിക്കുന്നു?; പ്രതികരിച്ച് ബി. രാകേഷ്

സഞ്ജു സാംസണ്‍; ഒരു അവിശ്വസനീയമായ വീണ്ടെടുപ്പ്

Hanan Shah x Gopi Sundar; 'ഡർബി'യിലെ അടിച്ചുപൊളി 'ടൂർ സോങ്' എത്തി

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

SCROLL FOR NEXT