News n Views

‘തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി തെറ്റിദ്ധാരണ പരത്തുന്നു’; സൈബര്‍ സെല്ലിന് പരാതി നല്‍കി ഋഷിരാജ് സിങ് 

THE CUE

തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളും പേജുകളും ഉണ്ടാക്കിയതിനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് സൈബര്‍ സെല്ലിന് പരാതി നല്‍കി. ഋഷിരാജ് സിങ് ഐപിഎസ് എന്ന പേരും പൊലീസ് യൂണിഫോമിലുള്ള ഫോട്ടോയും ഉപയോഗിച്ചുള്ള വ്യാജ പ്രൊഫൈലുകളും പേജുകളും നീക്കം ചെയ്യണമെന്നാണ് ആവശ്യം.ഫാന്‍ പേജുകള്‍ ഉള്‍പ്പെടെയാണിതെന്ന് ഋഷിരാജ് സിങ് ദ ക്യുവിനോട് പറഞ്ഞു. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളും വ്യാജ പോസ്റ്റുകളും ഇതിലൂടെ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടിയാവശ്യപ്പെട്ട് സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുന്നത്.

തനിക്ക് ഒരു പ്രൈഫൈല്‍ മാത്രമേ ഉള്ളൂ. അതില്‍ തന്നെ പരിമിതമായ സുഹൃത്തുക്കളുമാണുള്ളത്. മറ്റെല്ലാ പേജുകളും പ്രൊഫൈലുകളും വ്യാജമാണ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവ തുടങ്ങിയതും ഉപയോഗിക്കപ്പെടുന്നതും. പലതരം വാര്‍ത്തകളും തെറ്റിദ്ധാരണാജനകമായ പോസ്‌ററുകളുമാണ് ഇവ വഴി ഷെയര്‍ ചെയ്യുന്നത്. കൂടാതെ വിവാദ വിഷയങ്ങളിലുള്ള പോസ്റ്റുകളും ശ്രദ്ധയില്‍പ്പെട്ടു. ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു.

തന്നെ അനുകൂലിക്കുന്ന ചിലരും പേജുകള്‍ക്ക് പിന്നിലുണ്ടാകാം.നല്ല രീതിയിലുള്ള പോസ്റ്റുകള്‍ ആയിരുന്നെങ്കില്‍ പ്രശ്‌നമില്ല. നിര്‍ഭാഗ്യവശാല്‍ വ്യാജവാര്‍ത്തകളൊക്കെയാണ് പ്രചരിപ്പിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സൈബര്‍ സെല്ലുകാരാണ് പേജുകള്‍ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. അതിനാലാണ് ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും എത്രയും വേഗം നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഋഷിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT