News n Views

യു.പിയില്‍ ബി.ജെ.പിയെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് റിപ്പബ്ലിക്ക് ടിവി എക്‌സിറ്റ് പോള്‍ ഫലം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ജനവിധി തേടിയ ബി.ജെ.പി 262 മുതല്‍ 277 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. സമാജ്‌വാദി പാര്‍ട്ടിക്ക് 119 മുതല്‍ 134 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്.

മായാവതിയുടെ ബി.എസ്.പിക്ക് ഏഴ് മുതല്‍ 15 സീറ്റുകള്‍ വരെ ലഭിച്ചേക്കും. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ പ്രകടനം ഒറ്റസംഖ്യയില്‍ ഒതുങ്ങുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. മൂന്ന് മുതല്‍ എട്ട് സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിച്ചിരിക്കുന്നത്.

ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്. 403 സീറ്റുകളിലേക്കാണ് ജനവിധി. 202 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ ആരംഭിച്ചു

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഒഫീഷ്യൽ ടീസർ

'ദുരൂഹത'യും ചിരിയും കൈവിടാതെ ചാക്കോച്ചനും ടീമും; മികച്ച പ്രതികരണങ്ങൾ നേടി ഒരു ദുരൂഹ സാഹചര്യത്തിൽ

എന്റെ കഥാപാത്രത്തിന്റെ പേര് സേതു, എല്ലാ ആളുകളും ചൂഷണം ചെയ്യുന്ന ഒരു വ്യക്തിയാണ് അയാൾ: കുഞ്ചാക്കോ ബോബൻ

'ഒരുത്തനുണ്ട്... Notorious Saint'; കാട്ടാളന്റെ മാസ് ട്രെയ്‌ലർ

SCROLL FOR NEXT