News n Views

‘പേര് ഫാത്തിമയെന്നായിപ്പോയി’; മകളുടെ ജീവനെടുത്തത് ഐഐടിയിലെ മതവിവേചനമെന്ന് കുടുംബം

THE CUE

മദ്രാസ് ഐഐടിയിലെ വംശീയ വിവേചനമാണ് മകളുടെ മരത്തിന് കാരണമായതെന്ന് ആത്മഹത്യ ചെയ്ത ഫാത്തിമയുടെ കുടുംബം. ഐഐടിയില്‍ മതപരമായി വേര്‍തിരിവുണ്ടായിരുന്നെന്ന് മലയാളി വിദ്യാര്‍ത്ഥിനിയുടെ മാതാവ് സജിത ചൂണ്ടിക്കാട്ടി. വേര്‍തിരിവ് കാരണം വസ്ത്രധാരണത്തില്‍ പോലും മാറ്റം വരുത്തേണ്ടി വന്നെന്ന് ഫാത്തിമയുടെ മാതാവ് വെളിപ്പെടുത്തി. ഭയം മൂലമാണ് ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് അയക്കാതിരുന്നത്. പക്ഷെ, തമിഴ്‌നാട്ടില്‍ ഇത് കരുതിയില്ലായിരുന്നെന്നും സജിത പറഞ്ഞു. ന്യൂസ് 18 ചാനലിനോടായിരുന്നു സജിതയുടെ പ്രതികരണം.

മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. ഭയമായതിനാല്‍ അവള്‍ ശിരോവസ്ത്രം ധരിക്കില്ലായിരുന്നു.
സജിത

അദ്ധ്യാപകനായ സുദര്‍ശന്‍ പദ്മനാഭനില്‍ നിന്ന് ഫാത്തിമയ്ക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നു. മകളുടെ പേരും അധ്യാപകന്‍ പറയില്ലായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചതില്‍ പരാതിപ്പെട്ടതിന് പിന്നാലെ ഫാത്തിമയ്ക്ക് നേരെ കടുത്ത അവഗണനയുണ്ടായി. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നും സജിത കൂട്ടിച്ചേര്‍ത്തു.

ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ സുദര്‍ശന്‍ പദ്മനാഭന്‍ ഒളിവിലാണ്.

നവംബര്‍ ഒന്‍പതിനാണ് കൊല്ലം സ്വദേശി ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭനാണെന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഫോണിന്റെ സ്‌ക്രീന്‍ സേവറായാണ് അധ്യാപകനെതിരെ പരാമര്‍ശമുള്ളത്. മരണവിവരം അറിഞ്ഞ് ചെന്നൈയിലെത്തിയ ബന്ധുക്കളോട് ഐഐടി അധികൃതര്‍ സഹകരിക്കാന്‍ വിസമ്മതിച്ചതായും പരാതിയുണ്ട്. കേസെടുത്ത് അന്വേഷിക്കുന്നതില്‍ പൊലീസും വീഴ്ച വരുത്തുന്നതായി കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ പൊലീസ് അലക്ഷ്യമായാണ് സൂക്ഷിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പരാതി നല്‍കാനുമാണ് ബന്ധുക്കളുടെ തീരുമാനം.ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കോടെയാണ് ഫാത്തിമ ഐഐടി പ്രവേശനം നേടിയത്. സുദര്‍ശന്‍ പത്മനാഭന്റെ വര്‍ഗീയമായ പകയെക്കുറിച്ച് ഫാത്തിമ സൂചിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT