News n Views

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വനിയമം പിന്‍വലിക്കുക;മോദീ വാദത്തോട് തട്ടമിട്ട് പ്രതിഷേധിച്ച് തണ്ണീര്‍ മത്തന്‍ നായിക അനശ്വര രാജന്‍ 

THE CUE

പൗരത്വ നിയമ ഭേദഗതിയെയും അതിനെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷച്ചുവയുള്ള പരാമര്‍ശത്തെയും വിമര്‍ശിച്ച് നടി അനശ്വര രാജന്‍. തട്ടമിട്ട ഫോട്ടോ പോസ്റ്റ് ചെയ്ത്‌, ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വഭേദഗതതി നിയമം പിന്‍വലിക്കുക’ എന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പൗരത്വബില്ലിനെതിരെ ശക്തമായ പ്രതിഷേധം ആളിപ്പടരുന്നതിനിടെ അക്രമികളെ വസ്ത്രം കണ്ട് തിരിച്ചറിയാമെന്ന് ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രതിഷേധക്കാരെ ഉന്നമിട്ട് മോദി വ്യക്തമാക്കിയിരുന്നു.

മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു മോദിയുടെ പ്രസ്താവന. ഇതിന് പിന്നാലെ മഫ്തയും പര്‍ദ്ദയും ധരിച്ച് നിരവധി പേര്‍ മോദിക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഈ സാഹചര്യത്തിലാണ് മഫ്തയണിഞ്ഞ് അനശ്വര രാജനും എതിര്‍പ്പുയര്‍ത്തി കണ്ണി ചേര്‍ന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി, ഉദാഹരണം സുജാത, എവിടെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അനശ്വര രാജന്‍. നിരവധി മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൗരത്വഭേദഗതിയെ എതിര്‍ത്ത് രുംഗത്തുവന്നിട്ടുണ്ട്.

പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, റിമാ കല്ലിങ്കല്‍, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ് തുടങ്ങിയവര്‍ നിയമത്തെയും പൊലീസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT