News n Views

ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

THE CUE

യുപി ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ബലാത്സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിനേത്തുടര്‍ന്ന് 70 ശതമാനം പൊള്ളലേറ്റ യുവതി ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു ബലാത്സംഗക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മാര്‍ച്ചില്‍ ഗ്രാമവാസികളായ രണ്ടുപേര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി രാവിലെ ഗ്രാമത്തില്‍ നിന്ന് പ്രാദേശിക കോടതിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.

ആക്രമിക്കപ്പെട്ട സ്ത്രീ പ്രതികളുടെ പേര് നല്‍കിയിട്ടുണ്ട്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
പൊലീസ്

ബലാത്സംഗം ചെയ്തവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും 23കാരി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാദേശിക കോടതിയുടെ ഇടപടെലിനേത്തുടര്‍ന്ന് റായ്ബറേലി ജില്ലയിലാണ് കേസിന്റെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളിലൊരാളെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഇയാള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. ഇന്ന് യുവതിയെ ആക്രമിച്ച പ്രതി ഒളിവിലായിരുന്നു എന്നാണ് പൊലീസിന്റെ പ്രതികരണം.

ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ പ്രതിയായ ബലാത്സംഗക്കേസില്‍ അന്വേഷണം ഇഴയുകയാണെന്ന് ആരോപണമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT