News n Views

‘പ്രളയം എന്റെ വയനാടിനെ തകര്‍ത്തിരിക്കുന്നു’; ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങളുടെ പട്ടിക പങ്കുവെച്ച് രാഹുല്‍ ഗാന്ധി 

THE CUE

മഴക്കെടുതിയില്‍ കടുത്ത ദുരിതമനുഭവിക്കുന്ന വയനാടിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് എം പി രാഹുല്‍ ഗാന്ധി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി വേണ്ട സാധനങ്ങളുടെ പട്ടിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് രാഹുലിന്റെ അഭ്യര്‍ത്ഥന.

എന്റെ പാര്‍ലമെന്റ് മണ്ഡലമായ വയനാട് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് വീട് നഷ്ടമായി ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. 
രാഹുല്‍ ഗാന്ധി 

ഇങ്ങനെ കുറിച്ചാണ് രാഹുല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരമായി ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക പങ്കുവെച്ചത്. സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും ആരെയൊക്കെയാണ് ഇതിനായി ബന്ധപ്പെടേണ്ടതെന്നും ഫോണ്‍ നമ്പറുകള്‍ സഹിതം വിശദീകരിക്കുന്നുണ്ട്.

ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഞായറാഴ്ചയാണ് രാഹുല്‍ കേരളത്തിലെത്തിയത്. കൂടുതല്‍ പേരുടെ മരണമുണ്ടായ മലപ്പുറം കവളപ്പാറയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിയിരുന്നു. വന്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയിലും രാഹുല്‍ എത്തുന്നുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT