News n Views

പ്രണവ് ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത് സുഹൃത്തിന് അയച്ചു; പിന്നാലെ ഉത്തരങ്ങള്‍ ശിവരഞ്ജിത്തിന്റേയും മൊബൈലിലേക്ക് 

THE CUE

പിഎസ്‌സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് മുഖ്യപ്രതി പ്രണവെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷാ ഹാളില്‍ വെച്ച് ഇയാള്‍ മൊബൈലില്‍ ചോദ്യ പേപ്പറിന്റെ ചിത്രങ്ങളെടുത്ത് പുറത്തെ സുഹൃത്തിന് അയയ്ക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം പറയുന്നു. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിയായ ഈ സുഹൃത്ത് ഫോണില്‍ വന്ന ചോദ്യ പേപ്പറുകള്‍ ഗോകുല്‍, സഫീര്‍ എന്നീ പ്രതികള്‍ക്ക് അയച്ചു. ഇവര്‍ ഉത്തരങ്ങള്‍ തയ്യാറാക്കി പ്രണവ്, ശിവരഞ്ജിത്ത് എന്നിവരുടെ മൊബൈലുകളിലേക്ക് എസ് എംഎസുകള്‍ അയച്ചെന്നും അന്വേഷണസംഘം പറയുന്നു. ആറ്റിങ്ങല്‍ മാമത്തെ സ്‌കൂളിലാണ് പ്രണവ് പരീക്ഷയെഴുതിയത്.ഗോകുല്‍ ചോദ്യ പേപ്പര്‍ അയച്ചുകൊടുത്ത യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി ഒളിവിലാണ്.

ഫോറന്‍സിക് പരിശോധനയിലൂടെ എസ്എംഎസുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പരീക്ഷാ ഹോളില്‍ വെച്ച് തന്നെ തട്ടിപ്പ് നടത്തിയ സാഹചര്യത്തില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവരെ കേസില്‍ പ്രതിചേര്‍ക്കണോ വകുപ്പു തല നടപടി സ്വീകരിക്കണോ എന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. അഖില്‍ വധശ്രമകേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും പി.എസ്.സി സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയതെങ്ങനെയെന്ന അന്വേഷണത്തിലാണ് കോപ്പിയടി പുറത്തായത്. പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 ഉം സന്ദേശങ്ങള്‍ വന്നതായി കണ്ടെത്തിയിരുന്നു.

പരീക്ഷ നടന്ന രണ്ട് മണി മുതല്‍ 3.15 വരെ ഫോണിലേക്ക് തുടര്‍ച്ചയായി സന്ദേശമെത്തി. പരീക്ഷ കഴിഞ്ഞ ഉടന്‍ പ്രണവിന്റെ ഫോണില്‍ നിന്ന് കോള്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത് അഖില്‍ വധശ്രമ കേസിലെ ഒന്നാം പ്രതിയും യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പ്രണവ് 17 ാം പ്രതിയുമാണ്‌. റാങ്ക് ലിസ്റ്റില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയിട്ടുണ്ട്.അതേസമയം യൂണിവേഴ്‌സിറ്റി കോളജ് അക്രമ കേസിലെ 18,19 പ്രതികള്‍ കീഴടങ്ങി. വിദ്യാര്‍ത്ഥികളായ നസീം അരുണ്‍കുമാര്‍ എന്നിവര്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT