News n Views

പിഎസ്‌സി പരീക്ഷ തട്ടിപ്പ്: ‘ സിബിഐ അന്വേഷണം വേണ്ട’; രാഷ്ട്രീയ സംരക്ഷണം നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

THE CUE

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കില്ല. കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

അനൂപ് ജേക്കബ് എം എല്‍ എയാണ് പിഎസ്‌സി പരീക്ഷാ തട്ടിപ്പിനെതിരെ അടിയന്തര പ്രമേയം കൊണ്ട് വന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അന്വേഷണത്തിലെ വീഴ്ച കാരണമാണെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.

നിയമനം മരവിപ്പച്ചതോടെ ഉദ്യോഗാര്‍ത്ഥികളുടെ ഭാവി തുലാസിലായെന്ന് അനുപ് ജേക്കബ് ആരോപിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ശാസ്ത്രീയ പരിശോധനഫലങ്ങള്‍ വൈകുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമായതെന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കി.

അന്വേഷണം വേഗത്തിലാക്കും. നിയമന കാര്യങ്ങളില്‍ സര്‍ക്കാറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി.

പരീക്ഷ ക്രമക്കേട് നടത്തിയവരൊഴികെയുള്ളവര്‍ക്ക് റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. മൂന്ന് പ്രതികളില്‍ ഒതുങ്ങുന്നതാണ് തട്ടിപ്പെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT