News n Views

കശ്മീരിനെ സ്തംഭിപ്പിച്ച് മൂന്നു വയസുകാരിയുടെ ബലാല്‍സംഗത്തില്‍ പ്രതിഷേധം, കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യം

THE CUE

ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കശ്മീര്‍ താഴ്‌വരയിലെ ബന്ദിന് സമാനമായ രീതിയില്‍ കടകളടച്ചും ഓഫീസുകളടച്ചും പ്രതിഷേധം. പ്രതികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് വലിയരീതിയിലുള്ള പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്.

പണിമുടക്ക് പൊതുഗതാഗതത്തെയും ബാധിച്ചു, എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിച്ചു. കഴിഞ്ഞയാഴ്ച മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന തലസ്ഥാനത്തും ജമ്മു കശ്മീരിലെ വിവിധയിടങ്ങളിലും നിരവധി പേര്‍ തെരുവിലിറങ്ങിയത്.

പ്രതിഷേധത്തില്‍ പങ്കാളികളായി കാശ്മീര്‍ സര്‍വകലാശാല, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചു. സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരും സാമൂഹ്യ, മത, രാഷ്ട്രീയ വിഭാഗങ്ങളിലെ നേതാക്കളും ഞെട്ടല്‍ രേഖപ്പെടുത്തി.

കേസില്‍ താഹിര്‍ അഹമ്മദ് മിര്‍ എന്ന യുവാവ് അറസ്റ്റിലായി, പ്രതിക്ക് 20 വയസ്സ് മാത്രമേ പ്രായമുള്ളെന്ന് പ്രതിയുടെ അച്ഛന്‍ പൊലീസിന് മൊഴി നല്‍കി. അന്വേഷണം വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ സത്യപാല്‍ മാലിക് കേസില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇത്രയും ക്രൂരമായ പ്രവര്‍ത്തിക്ക് കുറ്റവാളിക്ക് തക്കതായ ശിക്ഷ നല്‍കുന്നത് ഉറപ്പാക്കാന്‍ അദ്ദേഹം പോലീസിന് നിര്‍ദേശം നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ കാശ്മീര്‍ ഐജി എസ്പി പാനിയും പൊലീസിനോട് ആവര്‍ത്തിച്ചു . കേസിന്റെ വേഗത കൂട്ടാനും , ക്രൂരമായ പ്രവര്‍ത്തിക്ക് കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്താനും ഐജി ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മെയ് 9 നാണ് വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലുള്ള സുമ്പല്‍ പ്രദേശത്ത് മൂന്നുവയസ്സുകാരി പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായത്.

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

SCROLL FOR NEXT