News n Views

അന്ന് വിദ്യാര്‍ത്ഥിനികളുടെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതികളെ; സജജനാര്‍ 2008 ല്‍ വാറങ്കലിലും ‘ഏറ്റുമുട്ടല്‍’ നടപ്പാക്കി

THE CUE


ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ 4 പ്രതികളെയും പൊലീസ് വെടിവെച്ചുകൊന്നതിന് പിന്നാലെ സംഭവത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ വിസി സജ്ജനാരുടെ സാന്നിധ്യം സംശയങ്ങളുയര്‍ത്തുന്നു. ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവുലു, മുഹമ്മദ് എന്നീ പ്രതികള്‍ പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍പ് സജ്ജനാര്‍ എസ്പിയായിരിക്കെ മറ്റൊരു കേസില്‍ പ്രതികളെ സമാനമായി കൊലപ്പെടുത്തിയിരുന്നുവെന്നതാണ് സംശയമുണര്‍ത്തുന്നത്.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജ്ജനാര്‍ വാറങ്കല്‍ എസ്പി ആയിരിക്കെ രണ്ട് എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിനികള്‍ക്ക് മേല്‍ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. സ്രംഭവത്തില്‍ മുഖ്യപ്രതി ശ്രീനിവാസ്, കൂട്ടുപ്രതികളായ പി ഹരികൃഷ്ണ, ബി സഞ്ജയ് എന്നിവരായിരുന്നു പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്. പ്രതികള്‍ ക്രൂഡ് ബോംബ് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെന്നും സ്വയരക്ഷയ്ക്കായി വെടിവെയ്ക്കുകയുമായിരുന്നുവെന്ന് തന്നെയായിരുന്നു അന്നത്തെയും വിശദീകരണം.

അതുവരെ അധികം അറിയപ്പെടാതിരുന്ന ഉദ്യോഗസ്ഥന്‍മാരിലൊരാളായ സജ്ജനാര്‍ക്ക് പ്രശസ്തി ലഭിക്കുന്നത് ആ എന്‍കൗണ്ടറിന് ശേഷമായിരുന്നു. കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും എന്‍കൗണ്ടര്‍ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല, സജ്ജനാര്‍ സംഭവത്തെ തുടര്‍ന്ന് ഹീറോ ആവുകയായിരുന്നു. പ്രതികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോളേജില്‍ വിദ്യാര്‍ഥികള്‍ മധുരം വിതരണം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട വിദ്യാര്‍ഥിനികളുടെ മാതാപിതാക്കളും എന്‍കൗണ്ടര്‍ സ്വാഗതം ചെയ്തിരുന്നു. സമാനമായ സംഭവങ്ങള്‍ തന്നെയാണ് ഇന്നും നടക്കുന്നത്.

ഇന്ന് പുലര്‍ച്ചെയുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് സജ്ജനാരുടെ പേരും പതിനൊന്ന് വര്‍ഷം മുന്‍പത്തെ കൊലപാതകവും വീണ്ടും ചര്‍ച്ചയാവുകയാണ്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് സജ്ജനാര്‍ എന്ന് കുറിച്ചുകൊണ്ടുള്ള ട്വീറ്റുകളും ട്രെന്‍ഡിങ്ങിലാണ്. ഇന്റലിജന്‍സ് ഐജി ആയിരിക്കെ നക്‌സല്‍ നേതാവ് നെയാമുദ്ദീനെ കൊലപ്പെടുത്തിയതിന് പിന്നിലും സജ്ജനാരുടെ പങ്ക് മുന്‍പ് സംശയമുണര്‍ത്തിയിട്ടുണ്ട്. 1996 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ സജ്ജനാര്‍ നിലവില്‍ സൈബരബാദ് പൊലീസ് കമ്മീഷ്ണറാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT