Politics

മോഡിയ്ക്ക് കത്തെഴുതി; ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കി വാര്‍ധ സര്‍വ്വകലാശാല; ദളിതരെ തെരഞ്ഞുപിടിച്ച് ശിക്ഷയെന്ന് ആരോപണം 

THE CUE

ആള്‍ക്കൂട്ടക്കൊലകള്‍, കശ്മീര്‍ വിഷയം പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കല്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ച വിദ്യാര്‍ത്ഥികളെ വാര്‍ധ സര്‍വ്വകലാശാല പുറത്താക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് യൂണിവേഴ്‌സിറ്റിയുടെ നടപടി. മൂന്ന് ദളിത് വിദ്യാര്‍ത്ഥികളേയും മൂന്ന് പിന്നോക്ക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളേയുമാണ് പുറത്താക്കിയത്. ജയ് ശ്രീം റാം കൊലവിളിയായെന്ന് ചൂണ്ടിക്കാട്ടിയും ആള്‍ക്കൂട്ട കൊലകളില്‍ ആശങ്കയറിയിച്ചും കത്തെഴുതിയ സാമൂഹികപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ചതാണ് സര്‍വ്വകലാശാല അധികൃതരെ ചൊടിപ്പിച്ചത്. തികച്ചും സമാധാനപരമായി നടത്താനുദ്ദേശിച്ച പ്രതിഷേധം തടയാനാണ് അധികൃതര്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥി നേതാവ് ചന്ദന്‍ സരോജ് പറഞ്ഞു.

പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു ഞങ്ങള്‍. യൂണിവേഴ്സിറ്റി അധികാരികള്‍ പരിപാടി തടസപ്പെടുത്താന്‍ ശ്രമിച്ചു. ഞങ്ങള്‍ ഗാന്ധി ഹാളിലേക്ക് പ്രവേശിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരെക്കൊണ്ട് തടഞ്ഞു. ഞങ്ങള്‍ പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ചന്ദന്‍ സരോജ്

എന്നാല്‍ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ ഈ പരിപാടികളെക്കുറിച്ചൊന്നും തന്നെ പറയുന്നില്ല. ദളിത്-പിന്നോക്കക്കാരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുകയാണ് അധികൃതര്‍ ചെയ്തത്. തങ്ങളുടെയൊപ്പം പ്രതിഷേധിക്കാന്‍ നൂറോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നിട്ടും മൂന്ന് ദളിത് വിദ്യാര്‍ത്ഥികളേയും മൂന്ന് പിന്നോക്ക വിഭാഗത്തില്‍ പെട്ടവരേയുമാണ് സര്‍വ്വകലാശാല ലക്ഷ്യമിട്ടത്. തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയ സവര്‍ണ ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തില്ല.

മഹാത്മ ഗാന്ധിയുടെ പേരില്‍ തുടങ്ങിയ യുണിവേഴ്സിറ്റി കാവിവത്കരിക്കുന്നതിനുള്ള ശ്രമമാണ് അരങ്ങേറുന്നതെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ചരമ വാര്‍ഷികം ആചരിക്കാന്‍ അധികൃതര്‍ അനുവദിക്കാതിരുന്നതും എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്യാംപസില്‍ ശാഖ നടത്തുന്നതും പരിപാടികള്‍ സംഘടിപ്പിക്കുന്നതും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT