കണ്ണന്‍ ഗോപിനാഥന്‍  
Politics

‘ആരും പ്രതികരിക്കാതായപ്പോഴാണ് രാജിവെച്ചത്’; മൗനം പാലിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികളെന്ന് കണ്ണന്‍ ഗോപിനാഥന്‍

THE CUE

കേന്ദ്ര സര്‍ക്കാരിന്റെ പൗരാവകാശ ലംഘനങ്ങള്‍ക്കും ജനവിരുദ്ധതയ്ക്കുമെതിരെ ആരും പ്രതികരിക്കാതെ വന്നപ്പോഴാണ് സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജി വെച്ചതെന്ന് കണ്ണന്‍ ഗോപിനാഥന്‍. മുന്‍ഗാമികള്‍ നമുക്ക് സമ്മാനിച്ച ഇന്ത്യയെ അതിനേക്കാള്‍ നന്നായി തിരിച്ചുകൊടുക്കാന്‍ യുവാക്കള്‍ക്ക് ബാധ്യതയുണ്ട്. ഇപ്പോള്‍ പ്രധാന നഗരങ്ങളിലെത്തി യുവാക്കളെ പ്രതികരിപ്പിക്കാന്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ് താനെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. തൃശൂരില്‍ ജനാധിപത്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയെ പൊതുസമ്മേളനത്തിനിടെയായിരുന്നു ദാദ്ര നഗര്‍ ഹവേലി മുന്‍ കളക്ടറുടെ പ്രസ്താവന.

കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത് രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരായ കാര്യങ്ങളാണ് എന്നറിഞ്ഞിട്ടും മൗനം പാലിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍.
കണ്ണന്‍ ഗോപിനാഥന്‍

മുസ്ലീമിന് പൗരത്വം തെളിയിക്കാന്‍ രേഖ ഹാജരാക്കേണ്ട സ്ഥിതിയായി. നുഴഞ്ഞുകയറ്റക്കാര്‍ ആണെങ്കിലും മുസ്ലീം അല്ലാത്തവര്‍ക്ക് അത് വേണ്ട. ഈ സമീപനം നീതിയാണോ? പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത് യുവാക്കളാണ്. നമ്മള്‍ സ്വപ്‌നം കാണുന്ന ഇന്ത്യ വെറുതെ കിട്ടിയതല്ല. പലതും ത്യജിക്കേണ്ടി വരും. മറ്റാരെങ്കിലും വന്ന് കാര്യങ്ങള്‍ ശരിയാക്കുമെന്ന ധാരണ വേണ്ട. സ്വയം തയ്യാറായാലേ ലക്ഷ്യത്തില്‍ എത്താനാകൂ. നഷ്ടപ്പെടാന്‍ എല്ലാവര്‍ക്കും വിഷമമുണ്ടാകും. പക്ഷെ യുവ തലമുറയ്ക്ക് നേട്ടം മാത്രമാണുള്ളതെന്നും കണ്ണന്‍ ഗോപിനാഥന്‍ ചൂണ്ടിക്കാട്ടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT