അഡ്വ. ഫൈസല്‍ ബാബു
അഡ്വ. ഫൈസല്‍ ബാബു 
Politics

‘കോണ്‍ഗ്രസ് ഡ്യൂപ്ലിക്കേറ്റ് ഹിന്ദുത്വ ഇറക്കി’; ജനം ഒറിജിനല്‍ ഹിന്ദുത്വ തെരഞ്ഞെടുത്തെന്ന് യൂത്ത് ലീഗ് നേതാവ്

THE CUE

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുപിഎ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്. തോല്‍വിയ്ക്ക് കാരണം കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണെന്ന് യൂത്ത് ലീഗ് ഉപാധാക്ഷ്യന്‍ അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. ദോഹയില്‍ കെംഎംസിസി (കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍) വേദിയില്‍ വെച്ചായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ പ്രതികരണം.

കോണ്‍ഗ്രസിന് എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഭോപ്പാലിലെ ദിഗ് വിജയ്‌സിങ്ങിന്റെ തോല്‍വിയിലുണ്ട്. ഒറിജിനല്‍ ഡ്യൂപ്ലിക്കേറ്റ് ഹിന്ദുത്വ ബ്രാന്‍ഡുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജനം ഒറിജിനലായ പ്രജ്ഞാ സിങ് ഠാക്കൂറിനെ തെരഞ്ഞെടുക്കുകയായിരുന്നു.
അഡ്വ. ഫൈസല്‍ ബാബു

പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഹിന്ദുത്വ ഭീകരതയെ തുറന്നുകാട്ടി മതേതര പക്ഷത്ത് നില്‍ക്കേണ്ടതിന് പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ദിഗ് വിജയ് സിങ് താനുമൊരു ഹിന്ദുവാണെന്ന് കാണിക്കാന്‍ വ്യഗ്രതപ്പെട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കംപ്യൂട്ടര്‍ സ്വാമിയെന്ന ഹിന്ദുത്വവാദിയ്ക്ക് പ്രചാരണത്തിന്റെ ചുമതല നല്‍കി. പത്ത് വര്‍ഷം മധ്യപ്രദേശ് ഭരിച്ച വ്യക്തിയാണ് ഇത്തരത്തിലുള്ള പ്രചാരണം നടത്തിയതെന്നും ഫൈസല്‍ ബാബു ചൂണ്ടിക്കാണിച്ചു. യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെയാണ് ഫൈസല്‍ ബാബുവിന്റെ വിമര്‍ശനം.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT