Politics

‘ശരിദൂരമെന്നാല്‍ യുഡിഎഫിനൊപ്പം’; വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറിന് വേണ്ടി എന്‍എസ്എസ് പരസ്യപ്രചരണത്തിന്

THE CUE

വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്യണമെന്ന് എന്‍എസ്എസ്. കെ മോഹന്‍കുമാറിനെ പിന്തുണയ്ക്കണമെന്ന് എന്‍എസ്എസ് വട്ടിയൂര്‍കാവ് താലൂക്ക് യൂണിയന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ച ശരിദൂര നിലപാട് വിശദീകരിക്കുന്ന സന്ദേശങ്ങളാണ് കരയോഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 42 ശതമാനത്തിലേറെ പേരും നായര്‍ സമുദായത്തില്‍ പെട്ടവരാണ്. വട്ടിയൂര്‍കാവില്‍ 39 എന്‍എസ്എസ് കരയോഗങ്ങളുണ്ട്. എന്‍എസ്എസ് കണക്ക് പ്രകാരം 72,000 വോട്ടര്‍മാര്‍ നായര്‍ സമുദായാംഗങ്ങളാണ്.

വട്ടിയൂര്‍ക്കാവില്‍ ശരിദൂരമെന്നാല്‍ യുഡിഎഫിനൊപ്പം എന്നാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം സംഗീത് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിന് വോട്ട് ആഹ്വാനവുമായി പൊതുയോഗം വിളിക്കും. താലൂക്കിലെ 38 കരയോഗങ്ങളും വനിതാ സമാജങ്ങളും യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും എന്‍എസ്എസ് വ്യക്തമാക്കിക്കഴിഞ്ഞു.

നിലപാട് മയപ്പെടുത്തണം എന്ന അപേക്ഷയുമായി താലൂക്ക് യൂണിയന്‍ നേതൃത്വത്തിന്റെ മുന്നിലെത്തിയ സിപിഐഎമ്മിന്റേയും ബിജെപിയുടേയും നേതാക്കള്‍ക്ക് 'ചങ്ങനാശ്ശേരിയില്‍ നിന്നുള്ള നിര്‍ദ്ദേശം വ്യക്തമാണ്' എന്ന മറുപടിയാണ് ലഭിച്ചത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT