Politics

‘അടിച്ചേല്‍പിക്കല്‍ വേണ്ട’; എന്‍എസ്എസ് നിലപാടില്‍ ഒരു ബേജാറുമില്ലെന്ന് സിപിഐഎം

THE CUE

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ അവഗണിക്കാനും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാനുമുള്ള എന്‍എസ്എസ് നിലപാടിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് നിലപാട് എല്‍ഡിഎഫിന്റെ മേല്‍ അടിച്ചേല്‍പിക്കരുതെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് നിലപാട് എന്‍എസ്എസിന്റെ മേലും അടിച്ചേല്‍പിക്കില്ല. എന്‍എസ്എസിന് സ്വന്തം നിലപാട് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണ് വേണ്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. സിപിഐഎമ്മിന് ഇതില്‍ യാതൊരും ബേജാറും ഇല്ല.
കോടിയേരി ബാലകൃഷ്ണന്‍

മുമ്പും ഇതുപോലുള്ള നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. യുഡിഎഫിനൊപ്പമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടില്ല. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസുകാരാണ് അങ്ങനെ വ്യാഖ്യാനിച്ചത്. തങ്ങളുടെ ഒപ്പമാണ് എന്ന് മൂന്ന് മുന്നണികള്‍ക്കും തീരുമാനിക്കാന്‍ കഴിയുന്ന രീതിയിലാണ് എന്‍എസ്എസിന്റെ ശരിദൂരം നിലപാടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. ശരിദൂര നിലപാട് സ്വീകരിക്കാന്‍ കാരണം ശബരിമലയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടു. എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ അംഗങ്ങള്‍ കേള്‍ക്കില്ലെന്ന് വാദം സമുദായ അംഗങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും സുകുമാരന്‍ നായര്‍ അവകാശപ്പെടുകയുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT