Politics

‘ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോകുന്നില്ല’; എന്‍ആര്‍സിയുമായി ബംഗാളിലേക്ക് വരേണ്ടെന്ന് മമതാ ബാനര്‍ജി

THE CUE

ദേശീയ പൗരത്വ രജിസ്റ്റര്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ എന്‍ആര്‍സി നടപ്പിലാക്കുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. ബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമായി പറയുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ആരേയും അനുവദിക്കില്ല. ബംഗാളില്‍ എളുപ്പത്തില്‍ വര്‍ഗീയ വിഭജനമുണ്ടാക്കാമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും മമത പറഞ്ഞു.

ആര്‍ക്കും നിങ്ങളുടെ പൗരത്വം എടുത്തുമാറ്റി നിങ്ങളെ ഒരു അഭയാര്‍ത്ഥിയാക്കി മാറ്റാന്‍ കഴിയില്ല.
മമതാ ബാനര്‍ജി
അസമില്‍ നടപ്പാക്കിയ എന്‍ആര്‍സിക്ക് സമാനമായ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയില്‍ പറഞ്ഞിരുന്നു.

അസം പൗരത്വരജിസ്റ്ററില്‍ 19 ലക്ഷം ആളുകളാണ് പുറത്തുപോയത്. ഇവരില്‍ ഹിന്ദുക്കളും, മുസ്ലീങ്ങളും ഗൂര്‍ഖകളും ബുദ്ധിസ്റ്റുകളും ബംഗാളികളുമുണ്ട്. അവരെ തടവറകളിലേക്ക് അയച്ചിരിക്കുകയാണ്. ബംഗാളില്‍ ഒരിക്കലും ഇത്തരം ഡീറ്റെന്‍ഷന്‍ സെന്ററുകള്‍ അനുവദിക്കില്ലെന്നും മമതാ കൂട്ടിച്ചേര്‍ത്തു. മൂര്‍ഷിദാബാദിലെ ഒരു പൊതുചടങ്ങിനിടെയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT