ശ്രീധരന്‍ പിള്ള 
Politics

‘ഇനി സര്‍ഗാത്മക എഴുത്തിന് സമയം കിട്ടുമെന്ന് പ്രതീക്ഷ’; ഗവര്‍ണര്‍ പദവിക്ക് ഉപതെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ശ്രീധരന്‍ പിള്ള

THE CUE

മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചതിന് ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധമില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള. നാലുദിവസം മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച് സംസാരിച്ചിരുന്നെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലവുമായി ഈ മാറ്റത്തിന് ബന്ധമൊന്നുമില്ല. തെരഞ്ഞെടുപ്പുഫലം വരുന്നതിന് മുന്‍പുതന്നെ തീരുമാനമെടുത്ത് കഴിഞ്ഞതാണെന്നും ശ്രീധരന്‍ പിള്ള മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷം എഴുതാനും വായിക്കാനും കാര്യമായ സമയം കിട്ടിയില്ല. ഇനി സര്‍ഗാത്മകമായ എഴുത്തിന് സമയം കിട്ടുമെന്നാണ് പ്രതീക്ഷ.
പി എസ് ശ്രീധരന്‍ പിള്ള

കേരളത്തിലെ കാലാവസ്ഥയ്ക്ക് സമാനമാണ് മിസോറമിലെ കാലാവസ്ഥയും ഭക്ഷണവുമെല്ലാം. വക്കം പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് പിന്നാലെ മിസോറാം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് താന്‍. പിന്‍ഗാമി ആരെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സ്ഥാനം ആവശ്യപ്പെട്ട് താന്‍ അടക്കമുള്ള ആരും നടന്നിട്ടേയില്ല. പാര്‍ട്ടിക്ക് അകത്ത് പ്രശ്‌നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ശ്രീധരന്‍പിള്ളയ്ക്ക് മിസോറാം ടിക്കറ്റ് ലഭിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ക്കേ ശ്രീധരന്‍ പിള്ളയുടെ രാജിക്ക് വേണ്ടിയുള്ള മുറവിളി ശക്തമായിരുന്നു. അക്കൗണ്ട് തുറക്കുമെന്ന് ഏതാണ്ടുറപ്പിച്ച് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ തിരുവനന്തപുരം ലോക്‌സഭാ സീറ്റിലും പത്തനംതിട്ട സീറ്റിലും ബിജെപി തോറ്റതോടെ ശ്രീധരന്‍ പിള്ളയുടെ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ടുറപ്പായി. ഉപതെരഞ്ഞെടുപ്പാണ് അവസാന അവസരമായി ശ്രീധരന്‍പിള്ളയ്ക്ക് മുന്നിലുണ്ടായിരുന്നത്. 'സുവര്‍ണാവസരമായി' പ്രയോഗിച്ച ശബരിമലവിഷയം വോട്ടായി മാറ്റുന്നതില്‍ ശ്രീധരന്‍ പിള്ളയ്ക്ക് കീഴിലുള്ള സംസ്ഥാന നേതൃത്വം പൂര്‍ണായി പരാജയപ്പെട്ടു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ചുവടുറപ്പിക്കാന്‍ കഴിയാതെ വന്നതോടെ ബിജെപി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT