Politics

‘നോട്ട് നിരോധനം ഭീകരാക്രമണം’; മൂന്നാം വാര്‍ഷികത്തില്‍ മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

THE CUE

നോട്ട് അസാധുവാക്കലിന്റെ മൂന്നാം വാര്‍ഷികത്തില്‍ മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത ഭീകരാക്രമണമായിരുന്നെന്ന് എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഒരുപാട് മനുഷ്യരുടെ ജീവനെടുത്തു, ലക്ഷണക്കക്കിന് ചെറുകിട കച്ചവടങ്ങള്‍ തൂത്തെറിഞ്ഞു. നോട്ട് നിരോധനം മൂലം ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴില്‍ രഹിതരായി. ക്രൂരമായ ഈ ആക്രമണത്തിന് പിന്നില്‍ കൊണ്ടുവന്നവരെ നിയമത്തിന് കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. നോട്ട് അസാധുവാക്കല്‍ മൂലം നേരിടേണ്ടി വന്ന തിരിച്ചടികള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രസ്താവന പുറത്തിറക്കി.

എന്താണ് നോട്ട് നിരോധനത്തിലൂടെ നേടിയത്? ഒരു കോടി തൊഴില്‍ ഇല്ലാതായി. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ജിഡിപി രണ്ട് ശതമാനം താഴ്ന്നു. ഉറപ്പുള്ളതായിരുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര റേറ്റിങ് ‘നെഗറ്റീവ്’ ആയി.
സോണിയ ഗാന്ധി

ലോകവ്യാപകമായി തന്നെ വലിയ വിഡ്ഡിത്തമായും ഒരു സര്‍ക്കാരും ചെയ്യരുതാത്ത മുന്നറിയിപ്പ് കഥയുമായാണ് നോട്ട് നിരോധനം ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി മോഡിയോ സഹപ്രവര്‍ത്തകരോ ഇന്നുവരെ നോട്ട് നിരോധനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഭരണനിര്‍വ്വഹണത്തോടുള്ള മോഡിയുടെ സമീപനമാണ് നോട്ട് നിരോധനം എന്ന് ചുരുക്കിപ്പറയാം. 2017 മുതല്‍ മോഡി നോട്ട് നിരോധനത്തേക്കുറിച്ച് മിണ്ടുന്നില്ല. രാജ്യം അത് മറന്നുപോകുമെന്നാണ് മോഡി കരുതുന്നത്. രാജ്യമോ ചരിത്രമോ നോട്ട് നിരോധനം മറന്നുപോകില്ലെന്ന കാര്യം കോണ്‍ഗ്രസ് ഉറപ്പുവരുത്തുമെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി. നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയേ തകര്‍ത്ത ദുരന്തമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ഡീമൊണിട്ടൈസേഷന്‍ ഡിസാസ്റ്റര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. നിരവധി പ്രതിപക്ഷ നേതാക്കള്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT