Politics

പച്ച, മഞ്ഞ, നീല നിറങ്ങളില്‍ അരിവാള്‍ ചുറ്റിക; ചുവപ്പ് കാണിച്ചാല്‍ വോട്ട് കിട്ടാത്തതുകൊണ്ടാണോയെന്ന് കോണ്‍ഗ്രസ്

THE CUE

മലപ്പുറത്ത് പച്ചക്കൊടി വിവാദമായതിന് പിന്നാലെ അരൂര്‍ ഉപതെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പച്ച, മഞ്ഞ, നീല നിറങ്ങളില്‍ കൊടികള്‍ രംഗത്തിറക്കി സിപിഐഎം. ചെങ്കൊടിയില്‍ വെളുത്ത അരിവാള്‍ ചുറ്റിക അടയാളങ്ങള്‍ക്ക് പകരം പലവര്‍ണത്തില്‍ കൊടികളുമായി ഇടതുപക്ഷമുന്നണി പ്രവര്‍ത്തകര്‍ അരൂരില്‍ പ്രചാരണം നടത്തി. ചെങ്കൊടി ഉപേക്ഷിച്ച് ഉപതെരഞ്ഞെടുപ്പില്‍ എങ്ങനേയും വിജയിക്കുക എന്ന ലക്ഷ്യമാണ് ഇടതുനേതാക്കള്‍ക്കുള്ളതെന്ന പരിഹാസവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ചുവപ്പ് കൊടി കാണിച്ചാല്‍ വോട്ട് കിട്ടില്ലെന്നതുകൊണ്ടാണോ പുതിയ കൊടികള്‍ എന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ എസ് ശബരീനാഥന്‍ പറഞ്ഞു.

നമുക്കറിയാവുന്ന എസ്എഫ്‌ഐയുടെ വെള്ളക്കൊടിയുണ്ട്. സിപിഎമ്മിന്റെ ചുവന്നകൊടിയുണ്ട്. അത് കാണിച്ചാല്‍ ഇവിടെ വോട്ട് കിട്ടില്ലെന്നറിയാവുന്നത് കൊണ്ടാണോയെന്നറിയില്ല.
കെഎസ് ശബരീനാഥന്‍

പുന്നപ്രയും വയലാറും സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയില്‍ സിപിഐഎം കൊടിയുടെ നിറം മാറ്റിയത് ഈ വിരോധാഭാസമാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. യുവജനങ്ങള്‍ കളര്‍ഫുളായി ചിന്തിക്കുന്നവരായതുകൊണ്ടാണ് എല്ലാ കളറും ഉപയോഗിച്ചതെന്നാണ് പ്രചരണ ജാഥ നയിച്ച സി കെ ആശയുടെ വാദം.

ഒരു ജാതി സംഘടനയുടെയോ, അല്ലാതെ ഒരു മതസംഘടനയുടേയൊ കൊടിയല്ല ഞങ്ങളുടെ മാര്‍ച്ചില്‍ പിടിച്ചിട്ടുള്ളത്.
സി കെ ആശ

ഒരു യുവജന പ്രസ്ഥാനത്തിന്റേയും കൊടികള്‍ പിടിക്കാതെ സ്ഥാനാര്‍ഥിയുടെ ചിഹ്നമുള്ള കൊടിയും ബാക്കി എല്ലാ നിറങ്ങളുമുള്ള കൊടിയാണ് പിടിച്ചതെന്നും ജാഥാ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT