എം വി ഗോവിന്ദന്‍ 
Politics

‘വിശ്വാസി സമൂഹത്തെ കൂടെ കൂട്ടാതെ മുന്നോട്ടുപോകാനാകില്ല’; മതത്തെ അവസാനിപ്പിക്കല്‍ സിപിഐഎം അജണ്ടയല്ലെന്ന് എം വി ഗോവിന്ദന്‍

THE CUE

വിശ്വാസി സമൂഹത്തെ കൂടെ കൂട്ടിയാലല്ലാതെ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍. വര്‍ഗ സമരം സാധ്യമാകണമെങ്കില്‍ വിശ്വാസികളുടേയും അവിശ്വാസികളുടേയും യോജിച്ച പിന്തുണ അനിവാര്യമാണെന്ന് സിപിഐഎം നേതാവ് പറഞ്ഞു. പാര്‍ട്ടി വിശ്വാസികള്‍ക്കെതിരെയുള്ള സമീപനങ്ങള്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസി സമൂഹത്തെ വിശ്വാസി സമൂഹമായി തന്നെ കാണണമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. സൗദി യാമ്പുവിലെ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടിയിലും വലിയൊരു സമൂഹം വിശ്വാസികളുണ്ട്. വിശ്വാസികളേയും മതത്തേയും അവസാനിപ്പിക്കുക സിപിഐഎം അജണ്ടയല്ല.
എം വി ഗോവിന്ദന്‍

വിശ്വാസികള്‍ വര്‍ഗീയ വാദികളല്ല. വര്‍ഗീയവാദികള്‍ വിശ്വാസികളുമല്ല. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതത്തെ ദുരുപയോഗപ്പെടുത്തുന്നവരാണ് വര്‍ഗീയ സ്പര്‍ധ വളര്‍ത്തി രാജ്യത്ത് കലുഷിത അന്തരീക്ഷം സൃഷ്ടിക്കുന്നത്. കേരളത്തിലും മതവര്‍ഗീയ ധ്രുവീകരണം നടപ്പിലാക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുക എന്നത് ബിജെപിയുടെ അജണ്ടയാണ്. ഇത് തിരിച്ചറിഞ്ഞ് ജനാധിപത്യ വ്യവസ്ഥയും സമാധാന അന്തരീക്ഷവും നിലനിര്‍ത്താനാണ് എല്ലാവരും പരിശ്രമിക്കേണ്ടതെന്നും സിപിഐഎം നേതാവ് കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT