Politics

'മൃതദേഹത്തിന്‌ പകരം എട്ടോ പത്തോ ആളുകളെ കൊണ്ടുവരാം'; ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡയുടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. മൃതദേഹം കൊണ്ടുവരാന്‍ വിമാനത്തില്‍ കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്നായിരുന്നു എംഎല്‍എ പറഞ്ഞത്‌. നവീന്റെ മൃതദേഹം അവസാനമായി കാണാന്‍ കാത്തിരിക്കുന്ന കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിക്കാതെയാണ്‌ എംഎല്‍എ പരാമര്‍ശം നടത്തിയതെന്നാണ്‌ ഉയരുന്ന വിമര്‍ശനം.

വിമാനത്തില്‍ ഒരു മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്‌. അതേ സ്ഥാനത്ത്‌ എട്ട്‌ മുതല്‍ പത്ത്‌ വരെ ആളുകള്‍ക്ക്‌ യാത്ര ചെയ്യാം. ഇതാണ്‌ വെല്ലുവിളി. അതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമയമെടുക്കും എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

നവീന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരുന്നത്‌ സംബന്ധിച്ച്‌ മാധ്യമങ്ങളുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു എംഎല്‍എ. കര്‍ണാടകയിലെ ഹാവേരി സ്വദേശിയാണ്‌ നവീന്‍. ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ്‌ ഖാര്‍കീവ്‌ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന നവീന്‍ കൊല്ലപ്പെട്ടത്‌.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT