Politics

ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക: അവസാന നിമിഷം കുമ്മനത്തെ വെട്ടി വട്ടിയൂര്‍ക്കാവ് ട്വിസ്റ്റ്

THE CUE

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജെപി അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകില്ല. പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും. എറണാകുളത്ത് സി ജി രാജഗോപാലും അരൂരില്‍ കെപി പ്രകാശ് ബാബുവും മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറും കോന്നിയില്‍ കെ സുരേന്ദ്രനുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

വി മുരളീധരന്റെ പക്ഷത്തുള്ള ഒരു വിഭാഗം നേതാക്കള്‍ നടത്തിയ നീക്കത്തിന്റെ ഫലമായി അവസാനനിമിഷം കുമ്മനത്തിന്റെ പേര് വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം മത്സരിക്കാന്‍ വിസമ്മതിച്ച കുമ്മനം രാജശേഖരനെ ആര്‍എസ്എസ് ഇടപെട്ട് അനുകൂല നിലപാടിലേക്ക് എത്തിച്ചിരുന്നു. കുമ്മനം തന്നെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തി. ഞായറാഴ്ച്ച കുമ്മനം പ്രചാരണം തുടങ്ങുമെന്ന് വരെ ഒ രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്ന് രാവിലെ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തതാണ്. വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷിനെ മത്സരിപ്പിക്കണമെന്ന് മുരളീധരപക്ഷം ആവശ്യപ്പെട്ടതോടെ തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് സാധ്യതാപട്ടികയില്‍ രണ്ടാമതുള്ള എസ് സുരേഷിലേക്ക് സ്ഥാനാര്‍ത്ഥിത്വം എത്തുകയായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT