News n Views

ഇത്തവണ യുവതികളെ തടയുന്നത് വനിതാ പൊലീസ്; നിലയ്ക്കലിന് അപ്പുറത്തേക്ക് യുവതികള്‍ക്ക് ‘നിരോധനാജ്ഞ’

THE CUE

യുവതികള്‍ ആരും ശബരിമലയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിലയ്ക്കലില്‍ വനിതാ പൊലീസ് സംഘത്തിന്റെ കര്‍ശന വാഹനപരിശോധന. നിലയ്ക്കല്‍-കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തിച്ച ശേഷം വനിതാ പൊലീസ് കയറി പരിശോധന നടത്തും. ബസില്‍ 'ആചാരംലംഘിക്കുന്ന' പ്രായത്തിലുള്ളവരില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് കടത്തിവിടുന്നത്. നിലയ്ക്കലിന് അപ്പുറത്തേക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. ഇത് ഉറപ്പ് വരുത്താനും ഓരോ വാഹനങ്ങളും പരിശോധിക്കാനും നൂറോളം വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിലയ്ക്കലില്‍ മാത്രം നിയോഗിച്ചിരിക്കുന്നത്.

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ അതിന് അനുസരിച്ചുള്ള നടപടി സ്വീകരിക്കും. തീര്‍ത്ഥാടകര്‍ക്ക് നല്ല ദര്‍ശനമൊരുക്കുകയാണ് പ്രധാനം.
ഡിജിപി ലോക്‌നാഥ് ബെഹ്‌റ
കഴിഞ്ഞ വര്‍ഷം യുവതീ പ്രവേശനം തടയാന്‍ ആചാര സംരക്ഷണത്തിനായി വാദിക്കുന്ന സ്ത്രീകള്‍ രംഗത്തിറങ്ങിയിരുന്നു. ശബരിമലയിലേക്ക് പോകുന്ന സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞ് സ്ത്രീകള്‍ പരിശോധന നടത്തുകയുണ്ടായി.

ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചിരുന്നു. ആന്ധ്ര വിജയവാഡയില്‍ നിന്നെത്തിയ സംഘത്തെയാണ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച് കൂട്ടത്തില്‍ യുവതികളുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇതോടെ യുവതികള്‍ പിന്മാറുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 40 അംഗ തീര്‍ത്ഥാടക സംഘം പമ്പയിലെ ഗാര്‍ഡ് റൂമിന് മുന്നിലെത്തിയത്. സംഘത്തില്‍ യുവതികളെ കണ്ടതോടെ വനിതാപൊലീസെത്തി ഇവരെ മാറ്റിനിര്‍ത്തി. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു. പ്രായ പരിശോധനയ്ക്ക് ശേഷമാണ് 48 വയസില്‍ താഴെയുള്ള മൂന്ന് യുവതികളോട് മടങ്ങണമെന്ന് ആവശ്യപ്പെട്ടത്.

ശബരിമല പുഃനപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പിക്കുന്നത് നീട്ടിവെച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സംരക്ഷണം നല്‍കി യുവതികളെ ശബരിമലയില്‍ കൊണ്ടു പോകാന്‍ മുന്‍കൈ എടുക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെങ്കിലും ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി സ്ത്രീകളെ പിന്തിരിപ്പിക്കുകയാണ്. ശബരിമലയെ രാഷ്ട്രീയ പ്രശ്‌നമായി നിലനിര്‍ത്തുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ പോകേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് ദേവസ്വം വകുപ്പിന്റെ നിലപാട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT