News n Views

പ്രതി ഒളിവില്‍ ; മദ്യം മാറ്റിയെന്നാരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ് 

THE CUE

മദ്യം എടുത്തുമാറ്റിയെന്ന് ആരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് ഒളിവിലെന്ന് ആലപ്പുഴ കുറത്തിക്കാട് പൊലീസ് ദ ക്യുവിനോട്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. കല്ലുമല ഉമ്പര്‍നാട് കാക്കാനപ്പള്ളി കിഴക്കേതില്‍ രവീഷ് ആണ് പിതാവ് രഘുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മദ്യം എടുത്തുമാറ്റിയെന്ന് ആരോപിച്ചായിരുന്നു ഇത്. ഇയാള്‍ അച്ഛനെ അസഭ്യം പറഞ്ഞ് തല്ലുകയും ചവിട്ടുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുറത്തിക്കാട് പൊലീസ് കേസെടുത്തത്. ഗ്രീന്‍ കേരള എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് തിങ്കളാഴ്ച രാത്രി വീഡിയോ പോസ്റ്റ് പോസ്റ്റ് ചെയ്യപ്പെട്ടത്. പിന്നാലെ വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ വീഡിയോ വൈറലായി. എന്നാല്‍ ഈ വീഡിയോ ഗ്രീന്‍ കേരള പേജില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മദ്യം എടുത്തുമാറ്റിയതെന്തിനെന്ന് ചോദിച്ച് ഇയാള്‍ അച്ഛനെ അസഭ്യം പറയുകയും മുണ്ട് വലിച്ചൂരി നിലത്തിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നു.

മകനെ അമ്മ ശകാരിക്കുന്നതും വീഡിയോയിലുണ്ട്. സമീപവാസിയായ മറ്റൊരു യുവാവെത്തിയാണ് രവീഷിനെ പിടിച്ചുമാറ്റിയത്. സംഭവം പകര്‍ത്തിയ ആളോട് എടുത്തോയെന്ന് രവീഷ് പറയുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഇയാളെ തേടി പൊലീസ് വീട്ടിലെത്തിയിരുന്നുു. ഇയാള്‍ സ്ഥിരം പോകാറുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT