News n Views

കൊടും ക്രൂരത വീണ്ടും ; കൊച്ചിയില്‍ അര്‍ധരാത്രി വീട്ടില്‍ക്കയറി യുവാവ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തീക്കൊളുത്തി കൊന്നു 

THE CUE

എറണാകുളത്ത് അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് 17 കാരിയെ തീക്കൊളുത്തി കൊന്നു. പെട്രോളൊഴിച്ച് കത്തിച്ച യുവാവും പൊള്ളലേറ്റ് മരിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ദേവികയും നോര്‍ത്ത് പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. കാക്കനാട് അത്താണി പദ്മാലയത്തില്‍ ഷാലന്‍ മോളി ദമ്പതിമാരുടെ മകളാണ് ദേവിക. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രി 12.15 ഓടെയായിരുന്നു നടുക്കുന്ന സംഭവം. ബൈക്കില്‍ അത്താണി സലഫി ജുമാ മസ്ജിദിന് സമീപത്തെ ദേവികയുടെ വീട്ടിലെത്തിയ യുവാവ് കതകില്‍ മുട്ടിവിളിക്കുകയായിരുന്നു. വാതില്‍ തുറന്ന ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ ശരീരത്തിലേക്ക് ഇയാള്‍ പൊടുന്നനെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

ഇതോടെ യുവാവിന്റെ ശരീരത്തിലേക്കും തീയാളി. അയണയ്ക്കാന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വെച്ചായിരുന്നു ഇരുവരുടെയും മരണം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT