News n Views

തിയേറ്ററില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റില്ല; ആക്രമിക്കപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

THE CUE

സിനിമാ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ എഴുന്നേറ്റ നില്‍ക്കാതിരുന്നവര്‍ക്കെതിരെ കേസ്. രണ്ടാഴ്ച്ച മുമ്പ് ചലച്ചിത്ര താരങ്ങളാല്‍ ആക്രമിക്കപ്പെട്ട സിനിമാപ്രേക്ഷകര്‍ക്കെതിരെയാണ് ബെംഗളുരു സുബ്രമണ്യ നഗര്‍ പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. നാഷണല്‍ ഹോണര്‍ ആക്ട് (1971) ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റാരോപിതരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.

ഒക്ടോബര്‍ 23ന് നഗരത്തിലെ പിവിആര്‍ ഓറിയോണ്‍ മാളില്‍ വെച്ചാണ് സംഭവം. തമിഴ് ചിത്രം അസുരന്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും സീറ്റില്‍ തന്നെ ഇരുന്നു. തിയേറ്ററിലുണ്ടായിരുന്നവരില്‍ ഒരു വിഭാഗം ഇവര്‍ക്കെതിരെ തിരിഞ്ഞു. കന്നഡ നടന്‍ അരുണ്‍ ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്ക് നേരെ തങ്ങള്‍ ആക്രോശിക്കുന്ന വീഡിയോയും അരുണ്‍ ഗൗഡ പുറത്തുവിട്ടു. 'പാകിസ്താനി ഭീകരവാദികള്‍, രാജ്യത്തിന് വേണ്ടി 52 സെക്കന്റ് പോലും മാറ്റിവെയ്ക്കാന്‍ തയ്യാറല്ല' എന്നെല്ലാം പറയുന്നത് വീഡിയോയിലുണ്ട്. ഒരാള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിയേറ്ററിലെ ആള്‍ക്കൂട്ടം അക്രമാസക്തമായതോടെ ഇവര്‍ക്ക് ഉടന്‍ രക്ഷപ്പെടേണ്ടി വന്നു.

മെയ് മാസത്തില്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാതിരുന്നതിന്റെ പേരില്‍ 29 കാരനായ സൗണ്ട് എഞ്ചിനീയര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇനോക്‌സ് തിയേറ്ററില്‍ വെച്ച് ആക്രമിക്കപ്പെട്ട ചെറുപ്പക്കാരനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT