News n Views

ശബരിമല: ദര്‍ശനത്തിനെത്തിയ മൂന്ന്‌ യുവതികളെ പൊലീസ് തിരിച്ചയച്ചു; വരുന്ന തീയതി മാറ്റിയെന്ന് തൃപ്തി ദേശായി

THE CUE

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് പൊലീസ് തിരിച്ചയച്ചു. ആന്ധ്ര വിജയവാഡയില്‍ നിന്നെത്തിയ സംഘത്തെയാണ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച് കൂട്ടത്തില്‍ യുവതികളുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇതോടെ യുവതികള്‍ പിന്മാറുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 40 അംഗ തീര്‍ത്ഥാടക സംഘം പമ്പയിലെ ഗാര്‍ഡ് റൂമിന് മുന്നിലെത്തിയത്. സംഘത്തില്‍ യുവതികളെ കണ്ടതോടെ വനിതാപൊലീസെത്തി ഇവരെ മാറ്റിനിര്‍ത്തി. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു. പ്രായ പരിശോധനയ്ക്ക് ശേഷമാണ് 48 വയസില്‍ താഴെയുള്ള മൂന്ന്‌ യുവതികളോട് മടങ്ങണമെന്ന് ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാരങ്ങളേക്കുറിച്ച് പൊലീസ് വിശദീകരിച്ചപ്പോള്‍ യുവതികള്‍ പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. സംഘത്തിലെ മറ്റ് മൂന്ന് പേരും മലകയറിയപ്പോള്‍ യുവതികള്‍ പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് പോയി. മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് 40 അംഗസംഘം എത്തിയത്.

ശബരിമലക്ഷേത്ര സന്ദര്‍ശനത്തിനായി നാളെ എത്തില്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. ഈ മാസം 20-ാം തീയതിക്ക് ശേഷമേ എത്തൂ എന്ന് തൃപ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നാളെ ശബരിമലയിലെത്തുമെന്നും എന്തു സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും തൃപ്തി പ്രഖ്യാപിച്ചിരുന്നു. 2018ലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കുന്നുണ്ട്. യുവതികള്‍ കോടതി വിധിയുടെ പകര്‍പ്പുമായി എത്തിയാല്‍ ശബരിമല കയറാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. തന്റെ കൈവശം വിധിപ്പകര്‍പ്പുണ്ടെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെങ്കിലും വിധിയെ എതിര്‍ക്കുന്നവര്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംരക്ഷണം നല്‍കണം. സ്ത്രീ പ്രവേശനം അനുവദിച്ച കോടതി വിധി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അതിനെതിരെ നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

ശബരിമല പുഃനപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പിക്കുന്നത് നീട്ടിവെച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സംരക്ഷണം നല്‍കി യുവതികളെ ശബരിമലയില്‍ കൊണ്ടു പോകാന്‍ മുന്‍കൈ എടുക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെങ്കിലും ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി സ്ത്രീകളെ പിന്‍തിരിപ്പിക്കാനാണ് ആലോചന. ശബരിമലയെ രാഷ്ട്രീയ പ്രശ്‌നമായി നിലനിര്‍ത്തുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ശബരിമലയില്‍ പോകേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നുമാണ് ദേവസ്വം വകുപ്പിന്റെ നിലപാട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT