News n Views

‘ദയാരഹിതം, രാജ്യത്തിന് തന്നെ നാണക്കേട്’; ഉന്നാവോയില്‍ കര്‍ഷകരെ തല്ലിച്ചതച്ച് പൊലീസ്; വീഡിയോ

THE CUE

ഉന്നാവോയില്‍ കര്‍ഷകരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിനും യുപി സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം. ഞായറാഴ്ച്ച കര്‍ഷകര്‍ നടത്തിയ സമരത്തിനിടെയാണ് പൊലീസ് അതിക്രമമുണ്ടായത്. ആറ് മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവരെ പോലീസ് ഓടിച്ചിട്ട് തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഘര്‍ഷത്തിനിടെ നിര്‍മാണ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന യന്ത്രസാമഗ്രികള്‍ പ്രതിഷേധക്കാര്‍ തീയിടുകയും പ്രദേശത്ത് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍ കത്തിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസമായി സംഘര്‍ഷഭരിതമാണ് ഉന്നാവോ. യുപിയിലെ വ്യവസായ വികസന അതോറിറ്റി യുപിഎസ്ഡിസി) സ്മാര്‍ട്ട് സിറ്റി നിര്‍മിക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഉന്നാവോ കര്‍ഷകരുടെ സമരം. ട്രാന്‍സ് ഗംഗ സിറ്റി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2014ല്‍ അഖിലേഷ് യാദവ് സര്‍ക്കാരാണ് അവതരിപ്പിച്ചത്. 33 സെന്റിന് 1.5 ലക്ഷം രൂപ എന്നായിരുന്നു ആദ്യം നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. പിന്നീട് കര്‍ഷക സമരത്തെ തുടര്‍ന്ന് 5.5 ലക്ഷം രൂപയായി ഉയര്‍ത്തി. എന്നാല്‍ പ്രദേശത്തെ 30 ശതമാനം പേര്‍ക്ക് ഇനിയും വര്‍ധനപ്രകാരമുള്ള നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്നും അത് നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

കര്‍ഷകരില്‍ നിന്നും സ്ഥലം കൈവശപ്പെടുത്തിയിട്ട് 5 വര്‍ഷമായിട്ടും ഇതുവരെ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് രാഷ്ട്രീയ കിസാന്‍ മഞ്ച് പ്രസിഡന്റ് ശേഖര്‍ ദീക്ഷിത് ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന്റെ ഉത്തരവാദികള്‍ കര്‍ഷകര്‍ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കര്‍ഷക കര്‍ഷകസംഘടനകളെല്ലാം ഉന്നാവോ സമരക്കാര്‍ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചതിലും സ്ത്രീകളടക്കമുള്ള കര്‍ഷകരെ തല്ലിച്ചതച്ചതിനും അന്വേഷണം ആവശ്യപ്പെടുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കികഴിഞ്ഞുവെന്നാണ് യുപി വ്യവസായ വികസന അതോറിറ്റി അധികൃതരുടെ വാദം. നിര്‍മാണം തടസപ്പെടുത്താന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്നും അധികൃതര്‍ ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT