News n Views

‘കാവികള്‍ക്ക് മുന്‍നിരയില്‍ സീറ്റുതരാമെന്ന്’ ബീഫ് ഫെസ്റ്റിവലിന് ക്ഷണിച്ച് പോസ്റ്റിട്ടു; ഏഴിലന്റെ അറസ്റ്റില്‍ പ്രതിഷേധം 

THE CUE

ബീഫ് ഫെസ്റ്റിവലിന് ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി എസ് ഏഴിലനെതിരെയാണ് പൊലീസ് നടപടി. തമിഴ്‌നാട് കുടിയരശ് കക്ഷിയുടെ പ്രസിഡന്റാണ് 33 കാരനായ ഏഴിലന്‍. ജൂലൈ 13 നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. കുംഭകോണത്ത് സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിവലിന് ക്ഷണിച്ചുകൊണ്ടായിരുന്നു കുറിപ്പ്.

കാവികള്‍ (കാവി ധരിക്കുന്നവര്‍) വന്നാല്‍ മുന്‍ നിരയില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് പോസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ തിയ്യതി പരാമര്‍ശിച്ചിട്ടില്ല. മതവികാരം വ്രണപ്പെടുത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കല്‍, സംഘര്‍ഷത്തിന് വഴിയൊരുക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് തഞ്ചാവൂര്‍ പൊലീസ് ഏഴിലനെതിരെ കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ വില്ലേജ് ഓഫീസറായ സുരേന്ദ്രന്റെ പരാതിയിലാണ് നടപടി. ചൊവ്വാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ യുവാവിനെ പിടികൂടി റിമാന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്ന് പൊതുപ്രവര്‍ത്തകരും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞയിടെ ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് നാഗപട്ടണം സ്വദേശിയെ ഇത്തരത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT