News n Views

വീണ്ടും പിഎസ്‌സി പരീക്ഷ അട്ടിമറി; അഭിമുഖത്തില്‍ മാര്‍ക്ക് വാരിക്കോരി; എഴുത്തുപരീക്ഷയില്‍ പിന്നിലായവര്‍ ആദ്യറാങ്കുകളില്‍ 

THE CUE

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയില്‍ പിഎസ്‌സി നടത്തിയ പരീക്ഷയില്‍ അട്ടിമറി നടന്നതായി ആരോപണം. എഴുത്തുപരീക്ഷയില്‍ മുന്നിലെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കി. എഴുത്തു പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ച ആസൂത്രണ ബോര്‍ഡിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖാമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കി ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം.

ആസൂത്രണ ബോര്‍ഡ് ചീഫ് സോഷ്യല്‍ സര്‍വീസ്, ചീഫ് പ്ലാനിങ് കോഓര്‍ഡിനേഷന്‍, ചീഫ് ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നിവയിലേക്കുള്ള റാങ്ക് പട്ടികയിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. 89,000-1,20,000 രൂപയാണ് ഈ നിയമനങ്ങളിലെ ശമ്പള സ്‌കെയില്‍. 2018 നവംമ്പറിലാണ് എഴുത്തു പരീക്ഷ നടന്നത്.

എഴുത്തു പരീക്ഷയില്‍ 91 മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖത്തില്‍ 11 മാര്‍ക്കാണ് നല്‍കിയത്. എഴുത്തു പരീക്ഷയില്‍ 52.5 മാര്‍ക്ക് ലഭിച്ച ആള്‍ക്ക് മുഖാമുഖത്തില്‍ 36 മാര്‍ക്കും നല്‍കി. 40ലാണ് മാര്‍ക്ക്. കുറഞ്ഞ മാര്‍ക്ക് നേടിയ വ്യക്തി റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അഭിമുഖങ്ങളില്‍ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നല്‍കരുതെന്ന സുപ്രീംകോടതി വിധിയുണ്ട്. ഇടതുപക്ഷ അനുഭാവികള്‍ക്ക് വേണ്ടി പിഎസ്‌സി അട്ടിമറി നടത്തിയെന്നാണ് ആരോപണം. മുന്‍പരിചയവും ആസൂത്രണ വിഷയങ്ങളിലെ അറിവും പരിഗണിച്ചാണ് കൂടുതല്‍ മാര്‍ക്ക് ഇവര്‍ക്ക് നല്‍കിയതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം; "പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

കാളകൂറ്റന്മാർക്ക് നടുവിൽ കൃഷ്ണൻകുട്ടി! 'അനന്തൻ കാടി'ലെ ഇന്ദ്രൻസിൻ്റെ ക്യാരക്ടർ പോസ്റ്റർ

ആഗോള വിപണിയില്‍ സാന്നിധ്യമാകാന്‍ മില്‍മ; ലക്ഷ്യം 2031ഓടെ 10,000 കോടി വിറ്റുവരവ്

'അനന്തൻ കാട്'ൽ കൃഷ്ണൻകുട്ടിയായി ഇന്ദ്രൻസ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT