News n Views

‘പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെ പോലെ’; കോണ്‍ഗ്രസിനെ ട്രോളി പിണറായി വിജയന്‍ 

THE CUE

പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെ പോലെയാണ് കോണ്‍ഗ്രസ് എന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയാന്‍ വേറെ വാക്കുണ്ടെന്നും പക്ഷേ അത് പറയുന്നില്ലെന്നും തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് സിപിഎം പണ്ടുതൊട്ടേ പറയുന്നതാണ്. അതിന്റെ തെളിവുകളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുകയെന്ന് പറയാനാവില്ലെന്നും പിണറായി വ്യക്തമാക്കി. കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറിയതിനെ പരിഹസിക്കുകയായിരുന്നു പിണറായി.

ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ബിജെപിക്ക് ആളെക്കൂട്ടുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും അപഹാസ്യമായ നിലയിലാണ് ആ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം സങ്കീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടി അനാഥാവസ്ഥയില്‍ നില്‍ക്കാന്‍ പാടില്ല. പ്രതിസന്ധികളെ നേരിടുന്നതിന് നേതൃത്വം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ കേരളത്തോട് കേന്ദ്രം കടുത്ത അവഗണനയാണ് കാണിച്ചതെന്നും പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ തുക വകയിരുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT