News n Views

ആരുടെയും മുണ്ടിന്റെ കോന്തലക്ക് കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്ന് പിണറായി വിജയന്‍ 

THE CUE

ആരുടെയെങ്കിലും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയിടാവുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ എന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ സ്വതന്ത്രരായി ചിന്തിക്കുന്നവരും അഭിപ്രായമുള്ളവരുമാണ്. അത് കേരളത്തില്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരികയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്‍ഡിഎഫിന്റെ ജനകീയാടിത്തറ കൂടുതല്‍ ശക്തമായി. എല്‍ഡിഎഫിന്റെ വോട്ടും വര്‍ധിച്ചു. ഇത് ഇടതുപക്ഷസര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ്. സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വേരോട്ടമില്ല. അത്തരം ശക്തികള്‍ക്ക് മേല്‍ മതനിരപേക്ഷ രാഷ്ട്രീയം വിജയം നേടുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ബിജെപിയെയും അതിന്റെ വര്‍ഗീയ അജണ്ടയെയും കേരളത്തിലെ ജനങ്ങള്‍ തളളിക്കളഞ്ഞു. കഴിഞ്ഞ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ബിജെപി. സര്‍ക്കാരിന്റെ നവകേരള നിര്‍മ്മിതിക്കുള്ള പ്രയത്‌നങ്ങള്‍ക്ക് കൂടുതല്‍ ആവേശവും കരുത്തും പകരുന്നതാണ് ഈ ജനവിധി. ഈ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ ശിഥീലീകരിക്കുന്നതിന് ഇടയാക്കുമെന്ന് പ്രചരണഘട്ടത്തില്‍ തന്നെ പറഞ്ഞതാണ്.

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ല. പാല ആവര്‍ത്തിക്കുക തന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് നേടിയ വിജയം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി എന്താണെന്നതിന്റെ ദിശാസൂചകമാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുസ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായ മണ്ഡലമാണിത്. ഇവിടെയാണ് എല്‍ഡിഎഫിന് വന്‍കുതിപ്പ് സാധ്യമായത്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലടക്കം എല്‍ഡിഎഫ് വന്‍മുന്നേറ്റമുണ്ടാക്കി. നാട്ടിലെ യുവതയുടെ ആവേശം ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT