News n Views

‘മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും,അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്’;മുഖ്യമന്ത്രിയുടെ ഒളിയമ്പ് 

THE CUE

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഒരാളുടെ കഥ കഥ പുറത്തുന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ല. കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും. അതാണിപ്പോള്‍ കേരളം കാണുന്നതെന്നും പിണറായി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി ഇരിക്കുന്ന ആരും ലേശം ഇങ്ങ് പോരട്ടെ എന്ന ചിന്തിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

പണം കൈയ്യിട്ട് വാരാന്‍ ശ്രമിച്ചതിനാണിപ്പോള്‍ പാലാരിവട്ടം വിഷയത്തില്‍ നടപടികള്‍ ഉണ്ടാകുന്നതത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പഞ്ചവടിപ്പാലമുണ്ടാക്കില്ല. നല്ല ഈടും ഭദ്രതയുമുള്ള നിര്‍മ്മിതികളാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT