News n Views

‘വേണ്ടത് ചെയ്യാം, എല്ലാ ബന്ധവും അവസാനിപ്പിച്ച് പേര് മാറ്റണം’ ബിനോയ് പരാതിക്കാരിയോട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത് 

THE CUE

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ ബിനോയ് കോടിയേരി പരാതിക്കാരിയോട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്. അഞ്ചുകോടി രൂപയാവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ജനുവരി 10 ന് ബിനോയ് യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്. അഞ്ചുകോടി നല്‍കാന്‍ ഉദ്ദേശമില്ലെങ്കില്‍ നിന്റെ മകനുളളത് നല്‍കൂവെന്ന് യുവതി ആവശ്യപ്പെടുന്നുണ്ട്. നിന്റെ മകന്‍ എന്ന് യുവതി പറയുമ്പോള്‍ ബിനോയ് പിതൃത്വം നിഷേധിക്കുന്നില്ല. പണം നല്‍കാമെന്നും പക്ഷേ തന്നോടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയും പേര് മാറ്റി ജീവിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

പുറത്തുവന്ന ശബ്ദരേഖയിലെ സംഭാഷണം ഇങ്ങനെ

ബിനോയ് : ആര് മുഖേനയാണ് നീ നോട്ടീസ് അയച്ചത്. അഭിഭാഷകന്‍ വഴിയാണോ അതോ മറ്റാരെങ്കിലും വഴിയാണോ

യുവതി : എന്റെ അഭിഭാഷകന്‍ വഴി

ബിനോയ് : ശരി, 5 കോടി നിനക്ക് ആര് തരാന്‍ പോകുന്നു ?

യുവതി : 5 കോടി രൂപ തരാന്‍ ഉദ്ദേശമില്ലെങ്കില്‍ എത്ര തരാന്‍ പറ്റുമെന്ന് തീരുമാനിക്ക്. നിങ്ങളുടെ മകന് ജീവിക്കാനുള്ള തുകയായിരിക്കണം. നിങ്ങളുടെ പണം എനിക്ക് വേണ്ട. പക്ഷേ നിങ്ങളുടെ മകന് വേണ്ടി അത് ചെയ്യൂ.

ബിനോയ് : നീ ഒരു കാര്യം ചെയ്യ്, ശരി, ഇത്തരം മണ്ടത്തരം ഒന്നും ചെയ്യരുത്. ആളുകള്‍ പ്രതികരിക്കുക വേറെ രീതിയിലായിരിക്കും.

യുവതി : ഞാന്‍ എന്ത് ചെയ്യണമെന്നാണ് പറയുന്നത് ?

ബിനോയ് : നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ പറഞ്ഞുതരാം. വേണ്ടതെല്ലാം ചെയ്യാം. ഞാനുമായുള്ള എല്ലാ ബന്ധങ്ങളും നീ അവസാനിപ്പിക്കണം. നിന്റെ പേരും മാറ്റണം. എന്നിട്ട് നിനക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാം.

യുവതി : ശരി

ബിനോയ് : ഒകെ ?

യുവതി : എപ്പോള്‍ ശരിയാക്കും ( മറ്റൊരു ഫോണ്‍ റിങ്ങ് ചെയ്യുന്നു) എന്താണ് നിങ്ങള്‍ പറയുന്നത്. കേള്‍ക്കാന്‍ കഴിയുന്നില്ല.

ബിനോയ് ഫോണ്‍ കട്ട് ചെയ്യുന്നു.

അതേസമയം എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യവ്യവസ്ഥപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ബിനോയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യം വ്യക്തമാക്കിയായിരുന്നു ഇത്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT