News n Views

‘മാതാപിതാക്കളുടെ വഴക്കുമൂലം പൊറുതിമുട്ടി, മരിക്കാന്‍ അനുവദിക്കണം’; രാഷ്ട്രപതിക്ക് 15 കാരന്റെ കത്ത് 

THE CUE

മാതാപിതാക്കളുടെ വഴക്കുമൂലം പൊറുതിമുട്ടിയെന്നും മരിക്കാന്‍ അനുവദിക്കണമെന്നും കാണിച്ച് രാഷ്ട്രപതിക്ക് 15 കാരന്റെ കത്ത്. ബിഹാര്‍ സ്വദേശിയും നിലവില്‍ ഝാര്‍ഖണ്ഡില്‍ താമസിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിയാണ് പരാതിക്കാരന്‍. കൗമാരക്കാരന്റെ കത്ത് രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. ഇതേ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പിതാവ് സര്‍ക്കാര്‍ ജീവനക്കാരനാണെന്നും അമ്മ പറ്റ്‌നയിലെ ബാങ്കില്‍ ജോലി ചെയ്യുന്നുവെന്നും കുട്ടി പരാമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നപ്പോഴാണ് സംഭവത്തെക്കുറിഞ്ഞ് അറിഞ്ഞതെന്നും അന്വേഷിച്ച് വരികയാണെന്നുമാണ് ഭഗല്‍പൂര്‍ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. മാതാപിതാക്കള്‍ നിരന്തരം വഴക്കുകൂടുന്നുവെന്നും ഇത് തന്റെ പഠനങ്ങളെ ബാധിക്കുന്നുവെന്നുമാണ് കുട്ടി കത്തില്‍ വ്യക്തമാക്കുന്നത്.

ക്യാന്‍സര്‍ ബാധിതനായ പിതാവിനെ അമ്മയുടെ ഭാഗത്തുനിന്നുള്ള ചിലര്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു. ഇരുവരുടെയും നിരന്തര ഏറ്റുമുട്ടലില്‍ ജീവിതം മടുത്തെന്നും മരിക്കാന്‍ അനുവദിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കുട്ടി ഇപ്പോള്‍ അച്ഛനോടൊപ്പമാണ്. ഇദ്ദേഹം ഝാര്‍ഖണ്ഡില്‍ സംസ്ഥാന ഗ്രാമീണ വികസന വകുപ്പില്‍ മാനേജരായി പ്രവര്‍ത്തിക്കുകയാണ്.

അതേസമയം അവിഹിത ബന്ധമാരോപിച്ചാണ് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിലേര്‍പ്പെടുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മറ്റ് ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയ്‌ക്കെതിരെയും അവര്‍ തിരിച്ചും പരാതി നല്‍കിയിട്ടുണ്ടെന്നും ഇതാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരമെന്നും പൊലീസ് വിശദീകരിക്കുന്നു. കൂടുതല്‍ അന്വേഷണത്തിലൂടെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT