News n Views

പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി; മുന്‍കൂര്‍ അനുമതി നല്‍കാന്‍ മടിച്ച് ആഭ്യന്തരവകുപ്പ്

THE CUE

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിക്കുന്നു. സംസ്ഥാന ആഭ്യന്തരവകുപ്പ് മുന്‍കൂര്‍ അനുമതി നല്‍കാത്തതാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരായ അന്വേഷണം വഴിമുട്ടാന്‍ കാരണം. അന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം ഒക്ടോബര്‍ 22ന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ 19 ദിവസമായിട്ടും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിട്ടില്ല.

അനുമതി ലഭിക്കാതായതോടെ വിശദമായ അന്വേഷണം മുടങ്ങി. വികെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാം ഘട്ടം ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

എന്തുകൊണ്ടാണ് അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ ആഴ്ച്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കഴിഞ്ഞ ദിവസം ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ച പണം വി കെ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുത്തെന്നാണ് പരാതി. നോട്ട് നിരോധനം നിലവില്‍ വന്ന 2016 നവംബര്‍ 16ന് ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ വെളിപ്പിച്ചെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പാലാരിവട്ടം പാലം ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ അഴിമതി നടത്തി ഇബ്രാഹിംകുഞ്ഞ് കോടികള്‍ സമ്പാദിച്ചതിന്റെ തെളിവാണിതെന്നും പരാതിക്കാരന്‍ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിജിലന്‍സിനോട് വിശദീകരണം തേടി. ഇതിനേത്തുടര്‍ന്നാണ് വിജിലന്‍സ് എസ് പി ശ്യാം കുമാര്‍ ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT