News n Views

പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാംഹിംകുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്

THE CUE

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്. ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് തിങ്കഴാഴ്ച രാവിലെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കിറ്റ്‌കോ ഡിസൈനര്‍ ആയിരുന്ന നിഷാ തങ്കച്ചി, സ്ട്രക്ചറല്‍ എഞ്ചിനിയര്‍ ഷാലിമാര്‍, പാലാരിവട്ടം പാലം രൂപകല്‍പ്പന ചെയ്ത നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ ഡിസൈനര്‍ മഞ്ജുനാഥ് എന്നിവരാണ് മറ്റ് പ്രതികള്‍.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീഡിയില്‍ റെയ്ഡ് നടന്നത്. പി ഡബ്ലു ഡി മുന്‍ സെക്രട്ടറി ടി സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനമെടുത്തത്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT