News n Views

പാലാരിവട്ടം അഴിമതി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിന്

എ പി ഭവിത

പാലാരിവട്ടം അഴിമതിയില്‍ ആരോപണവിധേയനായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാന്‍ വിജിലന്‍സ് സംഘത്തില്‍ നിന്ന് തന്നെ ശ്രമമോ ? അന്വേഷണ സംഘത്തിലെ അഴിച്ചുപണി വിരല്‍ ചൂണ്ടുന്നത് എന്തിലേക്ക് ?

പാലാരിവട്ടം പാലം അഴിമതി കേസില്‍ ആരോപണവിധേയനായ മുന്‍പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തില്‍ അന്വേഷണസംഘത്തില്‍ മാറ്റം വരുത്തി. എറണാകുളം റെയ്ഞ്ച് ഡിവൈഎസ്പി അശോക് കുമാറില്‍ നിന്നും തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാറിന് ചുമതല നല്‍കി. കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കി. കേസ് അന്വേഷിക്കേണ്ടത് എറഖമാകുളം യൂണിറ്റാണ്. അതിലെ ഡിെൈവഎസ്പിയായ അശോക് കുമാറിനോട് പുതിയ സംഘത്തെ സഹായിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചു.

വി കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട രേഖകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം നേരത്തെ പിടിച്ചെടുത്തിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരായ പ്രധാന കണ്ടെത്തലുകള്‍ രണ്ടെണ്ണമായിരുന്നു. ചട്ടംലംഘിച്ച് കരാര്‍ കമ്പനിക്ക് മുന്‍കൂട്ടി പണം നല്‍കി, ഇതില്‍ ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും

ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ഒരുമാസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാന്‍ പോലും അന്വേഷണസംഘം തയ്യാറായില്ല. മുന്‍മന്ത്രിക്കെതിരായ കണ്ടെത്തലുകള്‍ പ്രോസിക്യൂഷനെ അറിയിക്കുന്നതിലും സംഘം വീഴ്ച വരുത്തി. ഇതില്‍ അന്വേഷണസംഘത്തില്‍ തന്നെ അതൃപ്തിയുണ്ടാവുകയും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിക്കുകയും ചെയ്തു. പൊതുമരാമത്തിലെ ഉദ്യോഗസ്ഥരെ വേണ്ടരീതിയില്‍ ചോദ്യം ചെയ്തില്ലെന്നും സംഘത്തിലുള്ളിലുള്ളവര്‍ തന്നെ ഉന്നയിച്ചു.

വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ ടി ഒ സൂരജിന്റെ വെളിപ്പെടുത്തലുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ രേഖപ്പെടുത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിനെതിരെ ജാമ്യാപേക്ഷയില്‍ ഉന്നയിച്ച ആരോപണങ്ങളും ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായും രേഖപ്പെടുത്തിയതോടെ അന്വേഷണസംഘത്തില്‍ തര്‍ക്കമുണ്ടായി.

ഇബ്രാഹിംകുഞ്ഞിനെതിരായ ടി ഒ സൂരജിന്റെ വെളിപ്പെടുത്തലിനെ നിഷേധിക്കുന്ന മട്ടിലായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ആശയക്കുഴപ്പം ഉണ്ടാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് ഡയറക്ടറെ ശാസിച്ചിരുന്നു. കൃത്യമായ തെളിവില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടാണ് അശോക് കുമാര്‍ സ്വീകരിച്ചത്. തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.

പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് എഎസ്‌ഐ ഇസ്മയിലിനെ നേരത്തെ നീക്കിയിരുന്നു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT