News n Views

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് തിടുക്കം വേണ്ടെന്ന് സര്‍ക്കാര്‍; പഴുതുകളടയ്ക്കാന്‍ വിജിലന്‍സ്

THE CUE

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തിടുക്കപ്പെട്ട് ചെയ്യേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം പ്രതി ചേര്‍ക്കുന്നത്. തെളിവുകള്‍ പൂര്‍ണമായും ലഭിച്ചെന്ന് ഉറപ്പായാല്‍ അറസ്റ്റ് ചെയ്യാമെന്നുമാണ് നിര്‍ദേശം. പഴുതുകളുണ്ടായാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനിടയാകുകയും രാഷ്ട്രീയ പ്രേരിതമായിരുന്നു അറസ്റ്റെന്ന ആരോപണം ഉയരുകയും ചെയ്യുമെന്നതാണ് സര്‍ക്കാറിന്റെ വാദം.

അന്വേഷണസംഘം കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയാണ്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലുള്ള രേഖകളില്‍ മുമ്പും പാലാരിവട്ടത്ത് നല്‍കിയത് പോലെ മുന്‍കൂറായി പണം നല്‍കിയിരുന്നുവെന്നാണ് പരിശോധിക്കുന്നത്. ബജറ്റില്‍ പണം നീക്കി വെക്കാത്ത പദ്ധതികളില്‍ മുന്‍കൂറായി പണം നല്‍കുന്ന കീഴ്‌വഴക്കമുണ്ടെന്നാണ് വി കെ ഇബ്രാഹിംകുഞ്ഞിന്റെ വാദം. എല്ലാ സര്‍ക്കാറുകളും ചെയ്യുന്നതാണ് താനും ചെയ്തതെന്ന് പറഞ്ഞ് ഇബ്രാഹിംകുഞ്ഞ് പ്രതിരോധിക്കുമ്പോള്‍ ഏതെങ്കിലും പദ്ധതികളില്‍ പണം നല്‍കിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പൊതുമരാമത്ത് വകുപ്പുകളില്‍ ഉയര്‍ന്ന തസ്തികകളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്.

അന്വേഷണ സംഘത്തെ ഇന്നലെ തിരുവനന്തപുരത്തേക്ക് വീണ്ടും വിളിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തിനകം ഇബ്രാഹിംകുഞ്ഞിന് ചോദ്യം ചെയ്യാനുള്ള നോട്ടീസ് നല്‍കാനാണ് വിജിലന്‍സ് തീരുമാനിച്ചിരുന്നത്. ചോദ്യാവലി തയ്യാറാക്കി ഇബ്രാഹിംകുഞ്ഞിനെ വിളിപ്പിക്കും. വിജിലന്‍സ് നിയമോപദേശവും തേടിയിട്ടുണ്ട്. അടുത്ത ദിവസം നോട്ടീസ് നല്‍കുമെന്നാണ് സൂചന.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT