News n Views

പരുക്കേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം; റോഡിലുപേക്ഷിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു; മനപൂര്‍വ്വമായ നരഹത്യ ചുമത്തി

THE CUE

പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുട്ടിയെ കാറിടിച്ച് പരുക്കേല്‍പിക്കുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത കാര്‍ ഡ്രൈവര്‍ നാസറിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പരുക്കേല്‍പിക്കുകയും രക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തുകയും ചെയ്ത സഹാചര്യത്തില്‍ മനപൂര്‍വ്വമായ നരഹത്യയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയായിരുന്നു നാസറിനെതിരെ ആദ്യം ചുമത്തിയിരുന്നത്.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ഇടിച്ച കാറില്‍ തന്നെ കയറ്റിയെങ്കിലും ഉടമ വഴിയില്‍ ഉപേക്ഷിച്ചതായി രക്ഷിതാക്കളും നാട്ടുകാരും പറയുന്നു.

നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകന്‍ സുജിത്താണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ മിഠായി വാങ്ങാന്‍ പോകുന്നതിനിടെയാണ് അമിത വേഗത്തില്‍ വന്ന കാര്‍ കുട്ടിയെ ഇടിച്ചിട്ടത്. പരുക്കേറ്റ സുജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ഇടിച്ച കാറില്‍ തന്നെ കയറ്റി. തലയില്‍ നിന്ന് രക്തം വന്നതോടെ അഞ്ച് കിലോമീറ്ററിന് അപ്പുറത്ത് നാസര്‍ കുട്ടിയെ ഇറക്കി വിട്ടു. ടയര്‍ പഞ്ചറാണെന്ന കാരണം പറഞ്ഞായിരുന്നു വഴിയില്‍ വിട്ടത്. ഇതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ഒന്നര മണിക്കൂര്‍ വൈകി. ആറര മണിക്ക് ആശുപത്രിയിലെത്തിക്കുമ്പേഴേക്കും കുട്ടി മരിച്ചിരുന്നു. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റെ കാറാണ് നാസര്‍ ഓടിച്ചിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT