News n Views

പാലാ ഫലം: ‘ മെക്ക’യില്‍ ‘ഡക്ക്’ന്ന് എം എം മണി; വിക്കറ്റ് പോയെന്ന് കാനം

THE CUE

ലോകസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്നും ആശ്വാസം പകരുന്നതാണ് ഇടതുപക്ഷത്തിന് പാലാ ജനവിധി. അതിന്റെ ആശ്വാസം നേതാക്കളുടെ പ്രതികരണങ്ങളിലും പ്രതിഫലിക്കുന്നു.ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ഉയര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ സുസ്ഥിരവികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ട് കൊണ്ടു പോകാന്‍ കരുത്തുപകരുന്നതാണ് ജനവിധി.
മുഖ്യമന്ത്രി

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ നല്‍കുന്ന സന്ദേശമാണ് പാലാ വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എല്‍ ഡി എ്ഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ വിനയത്തോടെ പ്രവര്‍ത്തിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല കേരളത്തില്‍ നിലനില്‍ക്കുന്നതെന്നാണ് പാലാ തെളിയിക്കുന്നത്. ഏത് രാഷ്ട്രീയ കാലാവസ്ഥയിലും ജയിക്കുന്ന മണ്ഡലമാണ് യുഡിഎഫിനെ കൈവിട്ടത്. പാലാരിവട്ടം അടക്കമുള്ള യുഡിഎഫിന്റെ അഴിമതി ജനങ്ങള്‍ മനസ്സിലാക്കി വരികയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തോല്‍വിയേറ്റ യുഡിഎഫിനെ ട്രോളി കൊണ്ടാണ് മന്ത്രി എം എം മണിയുടെ എഫ് ബി പോസ്റ്റ്. യുഡിഎഫിന്റെ മെക്കയില്‍ ഡക്കായെന്നാണ് കുറിപ്പ്. പാലായിലും തെരഞ്ഞെടുപ്പ് വരുന്ന അഞ്ച് മണ്ഡലങ്ങളിലും വിജയിച്ച് സിക്‌സര്‍ അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണം കൂടിയാണ് മണിയുടെ എഫ് ബി പോസ്റ്റ്.

സിക്‌സറിക്കുമെന്ന് പറഞ്ഞവര്‍ക്ക് ആദ്യ വിക്കറ്റ് പോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിഹസിച്ചു. പോയത് മോശം വിക്കറ്റല്ല. 54 വര്‍ഷം കയ്യിലിരുന്ന പാലയാണെന്നും കാനം പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT