മോഡി  
News n Views

വിമാനം ഉപയോഗിച്ച വകയില്‍ രൂപ 255 കോടി; മൂന്ന് വര്‍ഷത്തെ മോഡിയുടെ വിദേശപര്യടനക്കണക്കുകള്‍

THE CUE

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശയാത്രക്ക് വേണ്ടി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിച്ച വകയില്‍ ചെലവായത് 255 കോടി രൂപ. 2016-17 കാലത്ത് 76.27 കോടി രൂപ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് വേണ്ടി വന്നു. 2017-18 കാലത്ത് 99.32 കോടി രൂപയും ചെലവഴിച്ചു. 2018-19ല്‍ 79.91 കോടി. 2019ലെ കണക്ക് പുറത്തുവരാനുണ്ട്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കിയത്. ആഭ്യന്തര യാത്രാചെലവുകളേക്കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു.

വിഐപികളും വിവിഐപികളും ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍/ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നതിലെ സര്‍ക്കാര്‍ നയം അനുസരിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്ര സൗജന്യമാണ്.
വി മുരളീധരന്‍

2016-17 കാലഘട്ടത്തിലെ വിദേശയാത്രക്ക് വേണ്ടിയുള്ള ഹോട്ട്‌ലൈന്‍ സൗകര്യത്തിനായി 2,24,75451 രൂപ ചെലവായി. 2017-18ല്‍ ഇത് 58 ലക്ഷമായിരുന്നെന്നും വി മുരളീധരന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT