News n Views

ബീഫ് ഫ്രൈയ്ക്ക് മുകളില്‍ വിതറിയത് കാബേജ്; കണ്ണൂരിലെ ഹോട്ടലില്‍ ഉളളിയുടെ പേരില്‍ സംഘട്ടനം

THE CUE

ബീഫ് ഫ്രൈയ്ക്ക് മുകളില്‍ സവാള കഷ്ണങ്ങള്‍ക്ക് പകരം കാബേജ് വിതറിയതിനേത്തുടര്‍ന്ന് സംഘട്ടനം. കണ്ണൂര്‍ തളിപ്പറമ്പിലെ മലബാര്‍ ഹോട്ടലിലാണ് സവാളയുടെ പേരില്‍ അടിപിടിയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് തളിപ്പറമ്പ് പൊലീസ് 'ദ ക്യു'വിനോട് പ്രതികരിച്ചു.

തളിപ്പറമ്പ് കോര്‍ട്ട് റോഡിലുള്ള മലബാര്‍ ഹോട്ടലില്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പി സുദീപന്‍ ഭക്ഷണം കഴിക്കാനെത്തിയതിനേത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പൊറോട്ടയും ബീഫ് ഫ്രൈയുമാണ് സുദീപന്‍ ഓര്‍ഡര്‍ ചെയ്തത്. സപ്ലയര്‍ എത്തിച്ച ബീഫ് ഫ്രൈയ്ക്ക് മുകളില്‍ ഉള്ളിക്ക് പകരം കാബേജ് കണ്ടപ്പോള്‍ കാരണം തിരക്കി. ഹോട്ടലുടമയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് സപ്ലയര്‍ മറുപടി നല്‍കി. ഇതിനിടെ സുദീപന്‍ കാബേജ് വിതറിയ ബീഫ് ഫ്രൈ മൊബൈലില്‍ പകര്‍ത്തി. ഇതുകണ്ടെത്തിയ ഹോട്ടലുടമയുമായി വാക്കുതര്‍ക്കമുണ്ടാകുകയും സംഘട്ടനത്തിലേക്ക് എത്തുകയുമായിരുന്നു. തന്നെ ഹോട്ടലിന് പിന്നില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ബലപ്രയോഗത്തിലൂടെ ഡിലീറ്റ് ചെയ്‌തെന്നും ജയില്‍ ഉദ്യോഗസ്ഥന്‍ തളിപ്പറമ്പ് പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 341, 323 വകുപ്പുകള്‍ പ്രകാരം പൊലീസ് ഹോട്ടലുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കും നഗരസഭയില്‍ സുദീപന്‍ പരാതി നല്‍കി.

സവാള വിലവര്‍ധനവ് ഹോട്ടലുകളേയും കാറ്ററിങ് സര്‍വീസുകളേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. വില വര്‍ധിപ്പിക്കാനോ സവാള ഉപയോഗം കുറക്കാനോ നിര്‍ബന്ധിതരാകുകയാണ് ഹോട്ടലുടമകള്‍. മൂന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് 20 രൂപ മാത്രമായിരുന്ന സവാള വില 90ലേക്കാണ് കുതിച്ചെത്തിയത്.

ഭക്ഷണസാധനങ്ങളിലെ പ്രധാന ചേരുവകളിലൊന്നായ സവാളയുടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന് വിമര്‍ശനമുണ്ട്. ബിഹാര്‍ പാറ്റ്‌നയില്‍ മുന്‍ ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് ബിജെപി ഓഫീസിന് മുന്നില്‍ കുറഞ്ഞ വിലയ്ക്ക് സവാള വിറ്റത് വാര്‍ത്തയായിരുന്നു. വിപണിയില്‍ കിലോയ്ക്ക് 90 രൂപ വരെയുള്ള സവാള 35 രൂപയ്ക്കാണ് പപ്പു യാദവ് വിറ്റത്. സവാള വാങ്ങാനായി നൂറ് കണക്കിന് ആളുകളാണ് ബിജെപി ഓഫീസിന് മുന്നിലേക്കെത്തിയത്. സവാളയ്ക്ക് സബ്‌സിഡി നല്‍കണമെന്ന് മുന്‍ എംപികൂടിയായ പപ്പു യാദവ് ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT