News n Views

ഇന്ധനവില കുതിക്കുന്നു ; പെട്രോള്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍, സംസ്ഥാനത്ത് 77 രൂപ കടന്നു

THE CUE

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. പെട്രോള്‍ വില ഒരു വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ലിറ്ററിന് 80 രൂപ കടന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 77 രൂപ കടന്നിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധനവാണുണ്ടായത്. ഇന്ധനവിലയില്‍ തുടര്‍ച്ചയായ നിരക്കുവര്‍ധനയാണ് പ്രകടമാകുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.23 രൂപയാണ്. കൊച്ചിയില്‍ 76.75 ഉം കോഴിക്കോട് 77.05 രൂപയുമാണ്. ഡീസല്‍ വിലയും 70 രൂപാ നിലവാരത്തിലാണുള്ളത്. തിരുവനന്തപുരത്ത് 70.75 രൂപയും കൊച്ചിയില്‍ 69.35 ഉം കോഴിക്കോട് 69.66 രൂപയുമാണ്.

പെട്രോള്‍ വില

കാസര്‍കോട് - 77.66

കണ്ണൂര്‍ -77

വയനാട് - 77.71

മലപ്പുറം 77.38

പാലക്കാട് - 77.69

തൃശൂര്‍ 77.25

ആലപ്പുഴ - 77.10

കോട്ടയം -77.09

ഇടുക്കി -77.60

പത്തനംതിട്ട - 77.49

കൊല്ലം -77.75

ഡീസല്‍ വില

കാസര്‍കോട് - 70.23

കണ്ണൂര്‍ -69.61

വയനാട് - 70.23

മലപ്പുറം 69.97

പാലക്കാട് - 70.24

തൃശൂര്‍ 69.82

ആലപ്പുഴ - 69.68

കോട്ടയം -69.67

ഇടുക്കി -70.26

പത്തനംതിട്ട - 70.05

കൊല്ലം -70.30

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT