News n Views

‘രണ്ട് പുഷ്പഹാരങ്ങള്‍ സുകുമാരന്‍നായരുടെ കഴുത്തിലിട്ട് സാഷ്ടാംഗം നമിക്കണം’; വട്ടിയൂര്‍ക്കാവ്, കോന്നി ഫലങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍  

THE CUE

ഒരു സമുദായത്തിന്റെയും വാലായോ ചൂലായോ പോവാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടേതായ ഐഡന്റിറ്റിയില്‍ നില്‍ക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതെരഞ്ഞെടുപ്പിലെ എന്‍എസ്എസ്സിന്റെ രാഷ്ട്രീയ ഇടപെടലോടെ പലയിടത്തും അതിനെതിരായ സാമുദായിക ധ്രുവീകരണമുണ്ടായി. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അത് പ്രതിഫലിച്ചു.രണ്ടിടത്തെയും വിജയത്തിന് ഇടതുമുന്നണി നന്ദി പറയേണ്ടത് സുകുമാരന്‍ നായരോടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചങ്ങനാശ്ശേരിയില്‍ ചെന്ന് രണ്ട് പുഷ്പഹാരങ്ങള്‍ സുകുമാരന്‍നായരുടെ കഴുത്തിലിട്ട് സാഷ്ടാംഗം നമിച്ച് ഇതുപോലുള്ള പ്രസ്താവനകള്‍ നടത്തി ഇനിയും ഇടതുപക്ഷത്തെ സഹായിക്കണമെന്ന് അപേക്ഷിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അരൂരില്‍ സിപിഎമ്മിനെ തോല്‍പ്പിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്ന പിഴവാണ്. മനു സി പുളിക്കല്‍ മണ്ഡലത്തില്‍ സുപരിചിതനല്ല. അത് സിപിഎമ്മിന് പറ്റിയ തെറ്റാണ്. പാര്‍ട്ടി കമ്മിറ്റി കൂടി പാസ്സാക്കിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജയിക്കില്ല. ജയ സാധ്യതയുള്ളയാളെ നിര്‍ത്തുന്നതില്‍ സിപിഎം പരാജയപ്പെട്ടു. അതേസമയം ഷാനിമോള്‍ ഉസ്മാന് സഹതാപ തരംഗം തുണയാവുകയും ചെയ്‌തെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT