News n Views

സാമ്പത്തിക പ്രതിസന്ധിക്കിടെ ഇരുട്ടടി ; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 76 രൂപ, വില വര്‍ധന തുടര്‍ച്ചയായ മൂന്നാം മാസം 

THE CUE

സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 76 രൂപ കൂട്ടി. വിലവര്‍ധന നവംബര്‍ 1 മുതല്‍ നിലവില്‍ വന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. ഇതോടെ 14.2 കിലോഗ്രാം ഉള്ള സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 681.5 രൂപയായി. മുംബൈയില്‍ 651 രൂപയാണ്. ഡല്‍ഹിയിലും മുംബൈയിലും 76.5 രൂപയാണ് ഒരു സിലിണ്ടറിന് വര്‍ധിക്കുക. , ഒക്ടോബറില്‍ വിലവര്‍ധിപ്പിച്ചപ്പോള്‍ ഇത് യഥാക്രമം 605 ഉം 574.5 ഉം ആയിരുന്നു. കൊല്‍ക്കത്ത ചെന്നൈ എന്നിവിടങ്ങളില്‍ 76 രൂപ വര്‍ധിച്ച് സിലിണ്ടറിന് യഥാക്രമം 706 ഉം 696 രൂപയുമായി. സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറിനും വില വര്‍ധിക്കുമെങ്കിലും ഇത് ബാങ്ക് അക്കൗണ്ടിലെത്തും.

ഒക്ടോബറില്‍ 15 രൂപയും സെപ്റ്റംബറില്‍ 15.50 രൂപയുമാണ് കൂട്ടിയത്. നവംബര്‍ ആരംഭിച്ചപ്പോള്‍ തന്നെ ഒറ്റയടിക്ക് 76 രൂപയും കൂട്ടി. ഒരു കുടുംബത്തിന് വര്‍ഷത്തില്‍ ലഭ്യമാകുന്ന 12 സിലിണ്ടറില്‍ കൂടുതല്‍ വാങ്ങിയാല്‍ സബ്‌സിഡിക്ക് പുറത്തുള്ള വര്‍ധിപ്പിച്ച വില നല്‍കേണ്ടി വരും.19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1204 രൂപയും മുംബൈയില്‍ 1151.50 രൂപയുമായി. ഓഗസ്റ്റിന് ഇപ്പുറം യഥാക്രമം 107 രൂപയാണ് സിലിണ്ടറിന് ഡല്‍ഹിയില്‍ വര്‍ധിച്ചത്. മുംബൈയില്‍ 105 രൂപയും കൂടി. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ജനത്തിന് ഇരുട്ടടിയേകുന്നതാണ് പുതിയ വിലവര്‍ധന.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT