News n Views

‘കായല്‍ മനോഹരം’, ബോട്ട് തടഞ്ഞതില്‍ പരാതിയില്ലെന്ന് ലെവിറ്റ്, ക്ഷമ ചോദിച്ച് സര്‍ക്കാര്‍,: നാലു പേര്‍ അറസ്റ്റില്‍ 

THE CUE

പണിമുടക്ക് അനുകൂലികള്‍ കായലില്‍ തടഞ്ഞതിന് നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റിനോട് ക്ഷമ ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ പരാതിയില്ലെന്നാണ് ലെവിറ്റ് പ്രതികരിച്ചത്. കുമരകത്ത് തിരിച്ചെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കായല്‍ മനോഹരമാണെന്നും, ഇവിടെയുള്ളവര്‍ നല്ലവരാണെന്നും, വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. അതെസമയം സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീര്‍ എന്നിവരാണ് പിടിയിലായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2013ലെ രസതന്ത്ര നൊബേല്‍ സമ്മാനജേതാവായ മൈക്കല്‍ ലെവിറ്റ്, കേരള സര്‍വകലാശാലയില്‍ പ്രഭാഷണത്തിനായി അതിഥിയായാണ് കേരളത്തിലെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു പണിമുടക്ക് അനുകൂലികള്‍ മൈക്കിള്‍ ലെവിറ്റും ഭാര്യയും ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച ഹൗസ് ബോട്ട് ആര്‍ ബ്ലോക്കില്‍ വെച്ച് തടഞ്ഞത്. തുടര്‍ന്ന് യാത്രചെയ്യാനാകില്ലെന്ന് സമരാനുകൂലികള്‍ അറിയിച്ചതോടെ ഇവര്‍ ഹൗസ്‌ബോട്ടിനുള്ളില്‍ കായലില്‍ കുടുങ്ങുകയായിരുന്നു.

വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം അവഗണിച്ചാണ് കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് സമരാനുകൂലികള്‍ തടഞ്ഞത്. ഒന്നര മണിക്കൂറോളം ഹൗസ് ബോട്ട് പിടിച്ചിട്ട ശേഷമാണ് വിട്ടയച്ചത്. കുമരകത്ത് തിരിച്ചെത്തിയ ലെവിറ്റിനെയും സംഘത്തെയും ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു എത്തിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഇവര്‍ കൊച്ചിയിലേക്ക് തിരിച്ചു.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT